PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ക്വാറന്റൈൻ വീണ്ടും 7 ദിവസമാക്കി.

അബുദാബിയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ക്വാറന്റൈൻ വീണ്ടും 7 ദിവസമാക്കി.

അബുദാബിയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ക്വാറന്റൈൻ വീണ്ടും 7 ദിവസമാക്കി.

അബുദാബി: അബുദാബിയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ക്വാറന്റൈൻ വീണ്ടും 7 ദിവസമാക്കി കുറച്ചു കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. നാളെ മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അബുദാബി എമർജൻസി ക്രിസസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പടെ ഉള്ള  ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന വാക്‌സിൻ സ്വീകരിച്ച യാത്രക്കാർ 7 ദിവസം ക്വാറന്റൈൻ അനുവർത്തിക്കണമെന്നും ആറാം ദിവസം  പി സി ആർ പരിശോധന നടത്തണമെന്നുമാണ് പുതിയ  നിബന്ധന. രണ്ടു ഡോസ് വാക്‌സിൻ എടുത്ത പൗരന്മാർക്കും , താമസ്സക്കാർക്കും , അൽ ഹൊസൻ ആപ്പിൽ വിവരങ്ങൾ ചേർത്തവർക്കുമാണ് ക്വാറന്റൈൻ 7 ദിവസമായി കുറിച്ചിരിക്കുന്നത്. വാക്‌സിൻ എടുക്കാത്തവർക്കു 10 ദിവസമാണ് ക്വാറന്റൈൻ . ഒൻപതാം ദിവസം ഇവർ പി സി ആർ എടുത്തിരിക്കണം. വാക്‌സിൻ എടുക്കാത്തവർ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുമ്പോഴും ക്വാറന്റൈൻ അനുവർത്തിക്കേണ്ടതില്ല . അവർ ആറാമത്തെയും ഒന്പതാമത്തെയും ദിവസം പി സി ആർ നടത്തിയിരിക്കണം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment