PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപിതൃസ്മൃതി- കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം

പിതൃസ്മൃതി- കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം

പിതൃസ്മൃതി- കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം

അബുദാബി: കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ നാല്പതാം ചരമദിനത്തോട് അനുബന്ധിച്ച് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ, കാതോലിക്കാ ബാവാ അനുസ്മരണ സമ്മേളനം, പിതൃസ്മൃതി എന്ന പേരിൽ  ഓഗസ്റ്റ് 20-ാം തീയതി വെള്ളിയാഴ്ച രാവിലെ  11 മണിക്ക് നടക്കും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്യും, ലുലൂ ഗ്രൂപ്പ് ചെയർമാൻ  പത്മശ്രീ എം എ യൂസഫലി മുഖ്യാതിഥിയായി പങ്കെടുക്കും.

കാത്തലിക്ക് സഭാ  അറേബ്യൻ മേഖലയുടെ ബിഷപ്പ്  റവ.പോൾ ഹിൻഡർ, അർമീനിയൻ സഭയുടെ യു.എ.ഇ, ഖത്തർ ഭദ്രാസന ബിഷപ്പ്  മെർസോബ് സർക്കീസ്സിയ, എത്യോപ്യൻ സഭ മധ്യപൂർവ്വ ദേശത്തെ ഭദ്രാസന ബിഷപ്പ്   അബ്ബ ദിമത്രയോസ്, എറിത്രിയൻ ഓർത്തഡോക്സ്  സഭയുടെ ബിഷപ്പ്   അബൂനാ ബേസിൽ, കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ റവ. ഫാ.ബിഷോയി സാലിബ് എന്നിവർ സന്ദേശം നൽകുന്നു. ആധ്യാത്മിക സംഘടനാ പ്രവർത്തകർ, ഇടവകയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മത, സാമൂഹിക, രാഷ്ട്രീയ  രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാദർ എൽദോ എം പോൾ, കത്തീഡ്രൽ ട്രസ്റ്റി ശ്രീ.നൈനാൻ  തോമസ് പണിക്കർ, സെക്രട്ടറി ശ്രീ ജോൺസൺ കാട്ടൂർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment