PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർക്ക് ഒരു ടെസ്റ്റ് മാത്രം :അബുദാബി പ്രവേശനം നിബന്ധനയിൽ ഇളവ്. 

അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർക്ക് ഒരു ടെസ്റ്റ് മാത്രം :അബുദാബി പ്രവേശനം നിബന്ധനയിൽ ഇളവ്. 

അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർക്ക് ഒരു ടെസ്റ്റ് മാത്രം :അബുദാബി പ്രവേശനം നിബന്ധനയിൽ ഇളവ്. 

അബുദാബി : വാക്സിനേഷൻ നടത്തിയവർക്കും സന്ദർശകർക്കും എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവുവരുത്തി അബുദാബി. അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർ, ആക്ടീവ് ഇ, നക്ഷത്ര മുദ്ര എന്നിവയുള്ളവർക്കും എമിറേറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് പിസിആർ ടെസ്റ്റ് നടത്തേണ്ടെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. ഇ അല്ലെങ്കിൽ നക്ഷത്ര മുദ്ര ആപ്പിൽ തെളിയാൻ പിസിആർ ടെസ്റ്റ്  നടത്തണം. ഇതിന് ഏഴുദിവസത്തെ കാലാവധിയുണ്ട്. ഇതുമായി അബുദാബിയിൽ പ്രവേശിച്ചാൽ പിന്നീട് പിസിആർ പരിശോധന ആവശ്യമില്ല.വാക്സിനേഷൻ നടത്താത്തവർക്കും സന്ദർശകർക്കും  അബുദാബിയിലേക്ക്  പ്രവേശിക്കാൻ 48 മണിക്കൂർ കാലാവധിയുള്ള പിസിആർ നെഗറ്റീവ്  ഫലം വേണം. അതുമല്ലെങ്കിൽ ഡിപിഐ ടെസ്റ്റിന്റെ 24 മണിക്കൂർ സമയപരിധിയിലുള്ള ഫലം വേണം. പിസിആർ ഫലവുമായി പ്രവേശിക്കുന്നവർ നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം. ഡിപിഐ ഫലവുമായി പ്രവേശിച്ചവർ മൂന്നും ഏഴും ദിവസങ്ങളിൽ പരിശോധന നടത്തണം. അതേസമയം ഡിപിഐ ഫലവുമായി തുടർച്ചയായി എമിറേറ്റിൽ പ്രവേശിക്കാൻ അനുവാദമില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment