PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകേരളത്തിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ്

കേരളത്തിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ്

കേരളത്തിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ്

ദുബൈ :ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ മടങ്ങി വരവ് എളുപ്പമാക്കുന്നതിന് കോഴിക്കോട്, കൊച്ചി, അമൃതസർ, മുംബൈ സെക്ടറുകളിൽ നിന്നും ദുബൈയിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. കോഴിക്കോട് നിന്നും ആഴ്ചയിൽ എല്ലാ ദിവസവും, കൊച്ചിയിൽ നിന്നും തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും, അമൃതസറിൽ നിന്നും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും, മുംബൈയിൽ നിന്നും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും ദുബൈയിലേക്ക് സർവീസുണ്ടാകും. തിരിച്ചു ദുബൈ യിൽ നിന്നും കോഴിക്കോടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും, കൊച്ചിയിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും, അമൃതസറിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും,മുംബൈയിലേക്ക് ബുധൻ, ശനി, ഞായർ ദിവസങ്ങളിലേക്കും സർവീസുണ്ടാകും. രണ്ടാം ഘട്ടത്തിൽ മംഗലാപുരം, ഡൽഹി, ജയ്‌പൂർ, മധുര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ദുബൈയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment