PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യയിൽ നിന്നും യുഎയിലേക്ക് ടൂറിസ്റ്റ് വിസയിൽ  എത്താൻ വഴി തെളിയുന്നു.

ഇന്ത്യയിൽ നിന്നും യുഎയിലേക്ക് ടൂറിസ്റ്റ് വിസയിൽ  എത്താൻ വഴി തെളിയുന്നു.

ഇന്ത്യയിൽ നിന്നും യുഎയിലേക്ക് ടൂറിസ്റ്റ് വിസയിൽ  എത്താൻ വഴി തെളിയുന്നു.

യുഎഇ : ഇന്ത്യയിൽ നിന്നും യുഎയിലേക്ക് ടൂറിസ്റ്റ് വിസയിൽ  എത്താൻ വഴി തെളിയുന്നു. ഇന്ത്യയിൽ നിന്നു ഇതര രാജ്യങ്ങളിൽ പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വീസയിൽ യുഎഇയിലെത്താം. എന്നാണ് ഫ്‌ളൈ ദുബായ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്. ഇന്ത്യയോടൊപ്പം നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർക്കും നിലവിൽ ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും 14 ദിവസ താമസ ശേഷം യുഎഇ യിലേക്ക് ടൂറിസ്റ്റ് വിസയിൽ  വരാൻ സാധ്യമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. യാത്രയ്ക്ക് GDRFA അനുമതി നിര്ബന്ധമാണ്. ൪൮ മണിക്കൂറുകൾക്കുള്ളിൽ നടത്തിയ പി സി ആർ പരിശോധന ഫലം ഹാജരാക്കണം .യാത്രയ്ക്ക് 6 മണിക്കൂറുകൾക്കുള്ളിൽ നടത്തിയ കോവിഡ് റാപിഡ് പരിശോധന ഫലവും ഹാജരാക്കണം. ദുബൈയിൽ എത്തിയ ശേഷവും പി സി ആർ പരിശോധനനയ്ക്കു വിധേയരാകണം. കേരളത്തിൽ നിന്നും ഇത്തരം യാത്രയിലൂടെ യുഎഇയിൽ  എത്താൻ  ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ചിലവ് വരുക. നേരത്തെ താമസ വീസക്കാരായ ഒട്ടേറെ ഇന്ത്യക്കാർ അർമേനിയ, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് യുഎഇയിലെത്തിയിരുന്നു. അതേസമയം, ടൂറിസ്റ്റ് വീസക്കാർ വൈകാതെ നേരിട്ട് തന്നെ യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment