PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEലുലുവിൽ സൂപ്പർ ഡീൽ ഓഫറിന് തുടക്കമായി.

ലുലുവിൽ സൂപ്പർ ഡീൽ ഓഫറിന് തുടക്കമായി.

ലുലുവിൽ സൂപ്പർ ഡീൽ ഓഫറിന് തുടക്കമായി.

യു എ ഇ :  മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കിക്കൊണ്ട് ലുലുവിൽ സൂപ്പർ ഡീൽ ഓഫറിന് തുടക്കമായി. സെപ്റ്റംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന വിപണനമേളയിൽ പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, അണുനശീകരണ ഉത്പന്നങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈനായും വിലവിവരപ്പട്ടിക നോക്കി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാനാകും. ലുലു എ.ഡി.സി.ബി മാസ്റ്റർകാർഡോ, ലുലു ഇ.എൻ.ബി.ഡി മാസ്റ്റർകാർഡോ ഉപയോഗിച്ച് 200 ദിർഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് നിലവിലുള്ള ഇളവുകളേക്കാൾ 20 ശതമാനം അധിക ഇളവും ലഭിക്കും. ഇതിനായി ‘എസ്.ഡി 2021 ‘ എന്ന പ്രൊമോ കോഡ്‌ ഉപയോഗിക്കണഅധികൃതർ അറിയിച്ചു. ഭക്ഷ്യഉത്പന്നങ്ങളുടെ സജീവമായ വിതരണ ശ്യംഖലവഴി ഏറ്റവും മികച്ച ഉത്പന്നങ്ങളെത്തിച്ച് മികച്ച വിലയിൽ ലഭ്യമാക്കാൻ കഴിയുന്നതായി ഗ്രൂപ്പ് ബയിങ് ഡയറക്ടർ  മുജീബ്  റഹ്മാൻ പറഞ്ഞു. ലുലു ബാക് ടു സ്കൂൾ പദ്ധതിയുമായി ചേർന്നുള്ളതാണ് സൂപ്പർ ഡീൽ ഓഫർ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment