PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIശക്തി ബാലസംഘം പ്രവർത്തനോദ്ഘാടനം ശനിയാഴ്ച മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിക്കും

ശക്തി ബാലസംഘം പ്രവർത്തനോദ്ഘാടനം ശനിയാഴ്ച മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിക്കും

ശക്തി ബാലസംഘം പ്രവർത്തനോദ്ഘാടനം ശനിയാഴ്ച മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിക്കും

അബുദാബി: ശക്തി ബാലസംഘം 2021-2022 പ്രവർത്തനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബർ 4, ശനിയാഴ്ച ഓൺലൈൻ വഴി ബാലസംഘം സംസ്ഥാന പ്രസിഡന്റും കൂടിയായ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നിർവ്വഹിക്കും. ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന ഉദ്ഘാടനത്തിന്റെ ഭാഗമായി മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്തമായ ‘പൂതപ്പാട്ട്’ എന്ന കവിതയുടെ ദുശ്യാവിഷ്കാരം, സംഘഗാനം, നൃത്ത നൃത്യങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് ബാലസംഘം രക്ഷാധികാരി ഗോവിന്ദൻ നമ്പൂതിരി അറിയിച്ചു.
1984ല്‍ കൊച്ചുകുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് അവതരിപ്പിച്ച വയലാ വാസുദേവന്‍ പിള്ളയുടെ ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തോടു കൂടിയാണു ഗൾഫിലെ പിഞ്ചോമനകളുടെ പ്രഥമ വേദി എന്നവകാശപ്പെടാവുന്ന ശക്തി ബാലസംഘത്തിന് ബീജാവാപം നല്‍കിയത്.തുടർന്നങ്ങോട്ട് ശക്തി തിയറ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമായി ശക്തി ബാലസംഘം മാറുകയായിരുന്നു. ശക്തി ബാലസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ബാലസംഘം സംസ്ഥാന  പ്രസിഡന്റ് നിർവ്വഹിക്കുന്നത് ആദ്യമായാണെന്നും സംഘാടകർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment