PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIചൈൽഡ് പ്രൊട്ടക്റ്റ് ടീം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ദുബായ്: ചൈൽഡ് പ്രൊട്ടക്റ്റ് ടീം (CPT)  യുഎഇയുടെ മൂന്നാം വാർഷികാത്തൊടനുബന്ധിച്ച് പ്രവാസ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് സമർപ്പിക്കുന്ന പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. 2020-21 കാലയളവിൽ മികച്ച മാധ്യമ ഇടപെടലിനുള്ള മാധ്യമശ്രീ പുരസ്‌കാരം മീഡിയവൺ ടി വി  ചീഫ് ബ്രോഡ്കാസറ്റ് ജേണലിസ്റ്റ് ഷിനോജ് കെ ശംസുദ്ധീനും, പ്രവാസി സമൂഹത്തിൽ മികച്ച സാമൂഹ്യ സേവനം നിർവ്വഹിച്ചതിന് പ്രവാസിരത്ന പുരസ്‌കാരം റിയാസ് കൂത്തുപറമ്പിനും,യുഎഇയിലെ മികച്ച ബിസിനസ് സംരംഭകനുള്ള ബിസിനസ് എക്സലൻസി പുരസ്‌കാരം സാലിം ബിൻ യൂസഫിനും (സലീം മൂപ്പൻ ), നാട്ടിലെ ഏറ്റവും മികച്ച CPT പ്രവർത്തകനുള്ള CPT മുൻ അദ്ധ്വക്ഷ പ്രസന്നാ സുരേന്ദ്രന്റെ നാമദേയത്തിലുള്ള യുവകർമ്മ സേവ പുരസ്‌കാരം CPT സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സജി കെ ഉസ്മാനും സമർപ്പിക്കുമെന്ന് ജൂറി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മികച്ച കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നിർവ്വഹിച്ചതിന് ദുബൈ KMCC ക്കും, അക്കാഫ്  യുഎഇക്കും, അബുദാബി ദർശന കലാ സാംസ്‌കാരിക വേദിക്കും, ദുബായിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിക്കുന്ന നൗജാസ് കായക്കൂലിനും സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 10 ന് ദുബൈ ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന CPT യുഎഇ  യുടെ മൂന്നാം വാർഷിക വേദിയിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.ഹിറ്റ്  എഫ് എം   ആർ ജെ  ഫസലുറഹ്മാൻ, സാമൂഹ്യ പ്രവർത്തകരായ അഷറഫ് താമരശ്ശേരി, നിസാർ പട്ടാമ്പി, നെല്ലറ ഗ്രൂപ്പ്‌ ചെയർമാൻ ശംസുദ്ധീൻ, ത്വൽഹത്ത് ഫോറം ഗ്രൂപ്പ്‌, CPT സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം മഹമൂദ് പറക്കാട്ട് എന്നീ ആറംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

കോറോണക്ക് ശേഷം നാട്ടിൽ നിന്നും യുഎഇ   ലെത്തുന്ന കലാകാരന്മാർ യുഎഇ  യിലെ കലാകാരന്മാരും ഒരുമിച്ചു ECH അവതരിപ്പിക്കുന്ന “WELCOME BACK” എന്ന പേരിലുള്ള മ്യൂസിക്കൽ ഇവന്റിന്റെ ബ്രോഷർ പ്രകാശനവും നടന്നു. വാർത്താ സമ്മേളനത്തിൽ നെല്ലറ ശംസുദ്ധീൻ, ത്വൽഹത്ത്, അഡ്വക്കേറ്റ് ശറഫുദ്ധീൻ, ആദിൽ ചാലാട്, CPT ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നാസർ ഒളകര, ഷഫീൽ കണ്ണൂർ എന്നിവർ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment