PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ പുതിയ വിസകൾ പ്രഖ്യാപിച്ചു.

യു എ ഇ പുതിയ വിസകൾ പ്രഖ്യാപിച്ചു.

യു എ ഇ പുതിയ വിസകൾ പ്രഖ്യാപിച്ചു.

യു എ ഇ:  ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന ഗ്രീൻ വിസ, ഫ്രീലാൻസ് വിസ എന്നീ പുതിയ വിസകളാണ് യു എ ഇ പ്രഖ്യാപിച്ചത്. നിക്ഷേപകർക്കും , വ്യാപാര സമൂഹത്തിനും , ഉയർന്ന കഴിവുകളുള്ള പ്രൊഫഷനലുകൾക്കുമാണ്  ഗ്രീൻ വിസ എന്ന പുതിയ പദ്ധതി പ്രഖ്യാപിചിച്ചിരിക്കുന്നത് . ഗ്രീൻ വിസ ലഭിക്കുന്നവർക്ക് 25 വയസ്സ് വരെയുള്ള ആൺ മക്കളെയും, മാതാപിതാക്കളെയും സ്പോൺസർ ചെയ്യാവുന്നതാണ്. വിസ റദ്ദാക്കിയാൽ സാധാരണ 30 ദിവസത്തിനകം രാജ്യം വിടണമെന്ന നിബന്ധന ഗ്രീൻ വിസക്കാർക്കു ബാധകമല്ല . ഇവർക്ക് 90 മുതൽ 180 ദിവസങ്ങൾ വരെ രാജ്യത്തു തങ്ങുന്നതിനു അവസരം നൽകും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് അനുവദിക്കുന്ന ഫ്രീലാൻസ് വിസയാണ് മറ്റൊരു പ്രഖ്യാപനം.  രാജ്യത്തെ നാലാമത്തെ വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടു 5  ബില്യൺ ഡോളർ വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനായി എമിറേറ്റ്സ് വികസന ബാങ്കിന് സർക്കാർ അനുവദിച്ചു . അടുത്ത 9 വർഷത്തിനുള്ളിൽ 150 ബില്യൺ ഡോളർ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണിത്‌. ലോകത്തെ ഏറ്റവും വലിയ സിലിക്കൺ വാലിയായി യു എ ഇയിയെ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടു ഒരു ദിവസം 100 കമ്പ്യൂട്ടർ കോഡേഴ്സിനെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് തീരുമാനിച്ചു. ഒരുലക്ഷം  കോഡേഴ്‌സിന് ഗോൾഡൻ വിസ നൽകുന്നതിന് യു എ ഇ തീരുമാനിച്ചിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment