PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസ്‌കൂൾ ബസ്സുകളിൽ ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി.

സ്‌കൂൾ ബസ്സുകളിൽ ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി.

സ്‌കൂൾ ബസ്സുകളിൽ ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി.

അബുദാബി: സ്‌കൂൾ ബസ്സുകൾ നിർത്തുമ്പോൾ  പ്രദർശിപ്പിക്കുന്ന സ്റ്റോപ്പ് ബോര്‍ഡ് മറികടക്കുന്നവരെ നിരീക്ഷിക്കാന്‍ പുതിയ ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി. സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് റഡാറുകൾ സ്ഥാപിച്ചിരിക്കുന്നത്.അബുദാബി പോലീസ് ജനറൽ കമാൻഡ്, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ, അബുദാബി എമിറേറ്റ്സ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ  എന്നിവയുമായി ചേർന്നാണ് സ്‌കൂൾ ബസ്സുകളുടെ വശങ്ങളിൽ ഓട്ടോമാറ്റിക് റഡാറുകൾ സ്ഥാപിച്ചത് . നിയമം ലംഘിച്ചു ബസുകളെ മറികടക്കുന്ന വാഹനങ്ങളെ ഇതിലൂടെ കണ്ടെത്താൻ സാധ്യമാകും. സ്‌കൂള്‍ ബസ് സ്റ്റോപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചാല്‍ വാഹനങ്ങള്‍ അഞ്ച് മീറ്ററില്‍ കുറയാതെ വാഹനം നിര്‍ത്തണം.  സ്റ്റോപ്പ് ബോര്‍ഡ് മറികടന്നാല്‍ 1000 ദിര്‍ഹവും 10 ബ്ലാക്ക് പോയിന്റും പിഴ ലഭിക്കും.അതേസമയം സ്കൂൾ ബസുകൾ നിർത്തുമ്പോൾ സ്റ്റോപ്പ് ബോർഡ് പ്രവർത്തിപ്പിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹവും 6 ബ്ലാക്ക് പോയന്റുമാണ് പിഴയായി ചുമത്തുക.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment