PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEജോലി നഷ്ടപ്പെടുന്നവർക്ക് ആറു മാസത്തോളം രാജ്യത്തു തങ്ങാൻ യു എ ഇ അവസരം ഒരുക്കുന്നു.

ജോലി നഷ്ടപ്പെടുന്നവർക്ക് ആറു മാസത്തോളം രാജ്യത്തു തങ്ങാൻ യു എ ഇ അവസരം ഒരുക്കുന്നു.

ജോലി നഷ്ടപ്പെടുന്നവർക്ക് ആറു മാസത്തോളം രാജ്യത്തു തങ്ങാൻ യു എ ഇ അവസരം ഒരുക്കുന്നു.

യു എ ഇ: ജോലി നഷ്ടപ്പെടുന്നവർക്ക് ആറു മാസത്തോളം രാജ്യത്തു തങ്ങാൻ യു എ ഇ അവസരം ഒരുക്കുന്നു. വിസ നിയമങ്ങളിൽ വരുത്തുന്ന പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് നടപടി.കോവിഡ് സാഹചര്യത്തിൽ യു എ ഇ യിൽ ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് യു എ ഇ അധികൃതരിൽ നിന്നും ഉണ്ടായിരിക്കുന്നത്.  നിലവിൽ വിസ റദ്ദാക്കിയാൽ 30 ദിവസം വരെയാണ് യു എ ഇ യിൽ തുടരുന്നതിനു അനുമതി നൽകിയിരിക്കുന്നതു. എന്നാൽ ഇനി മുതൽ 180 ദിവസം വരെ രാജ്യത്തു തുടരുന്നതിനു പുതിയ ജോലി കണ്ടെത്തുന്നതിനും സാധ്യമാകും. യു എ ഇ യിൽ പ്രവർത്തന പരിചയമുള്ളവർ ഈ രാജ്യത്തു തന്നെ തുടരുന്നത് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇളവ് നൽകുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. രാജ്യത്തിൻറെ അൻപതാം വാർഷികത്തോടനുബന്ധിച്ചു  ഭാവിയിലെ 50 വർഷങ്ങൾ മുൻകൂട്ടിയുള്ള പദ്ധതികൾ വിഭാവനം ചെയ്തു പ്രഖ്യാപിക്കുന്ന വേളയിലാണ് പുതിയ തീരുമാനവും അറിയിച്ചിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment