PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസയ്യിദ്  ഹാഷിം കുഞ്ഞി കോയ തങ്ങൾ അനുസ്മരണ പരിപാടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.

സയ്യിദ്  ഹാഷിം കുഞ്ഞി കോയ തങ്ങൾ അനുസ്മരണ പരിപാടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.

സയ്യിദ്  ഹാഷിം കുഞ്ഞി കോയ തങ്ങൾ അനുസ്മരണ പരിപാടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.

അബുദാബി : സമസ്ത കേരള ജംയ്യത്തുൽ ഉലമ കണ്ണൂർ ജില്ല ട്രഷററും, ജില്ലാ നായിബ് ഖാളിയും കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ല്ലാമിക് അക്കാദമിയുടെ ശിൽപ്പിയുമായിരുന്നു സയ്യിദ്  ഹാഷിം കുഞ്ഞി കോയ തങ്ങൾ അനുസ്മരണ പരിപാടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.അബൂദാബി കണ്ണാടിപ്പറമ്പ ദാറുൽ ഹസനാത്ത് കമ്മിറ്റിയാണ്  അനുസ്മരണം  സംഘടിപ്പിച്ചത്. അബ്ദുൽ ബാരി മയ്യിലിന്റെ അദ്ധ്യക്ഷതയിൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ സാഹിബ് അനുസ്മരണ  പരിപാടി  ഉദ്ഘാടനം ചെയ്തു. മഹ്റൂഫ് ദാരിമി കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി.പാണ്ഡിത്യത്തിന്റെ പര്യായമായ വീനയവും ലാളിത്യവും എളിമയും കൈമുതലാക്കിയ പണ്ഡിത തേജസായിരുന്നു  വിടപറഞ്ഞ് പോയ  സയ്യിദ് ഹാഷിം കോയ തങ്ങളെന്ന് മഹ്റൂഫ് ദാരിമി കണ്ണപുരം പറഞ്ഞു.സയ്യിദ് ജാബിർ ദാരിമി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമീർ പുലൂപ്പി, യൂസുഫ് പള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment