PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎക്സ്പോ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് നടത്തുന്നതിനായി 126 ബസുകൾ

എക്സ്പോ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് നടത്തുന്നതിനായി 126 ബസുകൾ

എക്സ്പോ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് നടത്തുന്നതിനായി 126 ബസുകൾ

ദുബായ് : എക്സ്പോ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് നടത്തുന്നതിനായി 126 ബസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട് അതോറിറ്റി അറിയിച്ചു.  ദുബായിലെ ഒൻപത് കേന്ദ്രങ്ങളിൽ നിന്നും തിരിച്ചും എക്സ്പോ സെന്ററിലേക്ക് ‘എക്സ്പോ റൈഡർ’  എന്ന പേരിലുള്ള ബസുകളാണ്‌ സൗജന്യ സേവനം നടത്തുന്നത് .  ദുബായ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആകെ 203 ബസുകളാണ്  എക്സ്പോയിലേയ്ക്ക് സർവീസ് നടത്തുക. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിട്ടുള്ള 1956 പ്രതിദിന സർവീസുകൾ ഉണ്ടായിരിക്കും.  വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രിപ്പുകളുടെ എണ്ണം 2203 ആയി ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment