PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEരാജ്യത്തിന് പുറത്തു ആറു മാസത്തിലേറെ തങ്ങിയവർ അടക്കം സാധുതയുള്ള വിസയുള്ളവർക്കു നാളെ മുതൽ യു എ ഇ യിലേക്ക് മടങ്ങി വരുന്നതിനു അനുമതി.

രാജ്യത്തിന് പുറത്തു ആറു മാസത്തിലേറെ തങ്ങിയവർ അടക്കം സാധുതയുള്ള വിസയുള്ളവർക്കു നാളെ മുതൽ യു എ ഇ യിലേക്ക് മടങ്ങി വരുന്നതിനു അനുമതി.

രാജ്യത്തിന് പുറത്തു ആറു മാസത്തിലേറെ തങ്ങിയവർ അടക്കം സാധുതയുള്ള വിസയുള്ളവർക്കു നാളെ മുതൽ യു എ ഇ യിലേക്ക് മടങ്ങി വരുന്നതിനു അനുമതി.

യു എ ഇ:  രാജ്യത്തിന് പുറത്തു ആറു മാസത്തിലേറെ തങ്ങിയവർ അടക്കം സാധുതയുള്ള വിസയുള്ളവർക്കു നാളെ മുതൽ യു എ ഇ യിലേക്ക് മടങ്ങി വരുന്നതിനു അനുമതി നൽകി.  ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളിൽ ഒന്നിന്റെ രണ്ടു ഡോസുകളും എടുത്തിരിക്കണമെന്നതാണ് യു എ ഇ നൽകുന്ന നിബന്ധന. ഫെഡെറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് – ഐ സി എ ,  നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നീ സമിതികളാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ത്യയടക്കം യാത്ര നിരോധനം നില നിന്ന രാജ്യങ്ങളിൽ ആറു മാസത്തിൽ കൂടുതൽ കുടുങ്ങി കിടന്നതു മൂലം വിസ റദ്ദായവർക്കു പുതിയ തീരുമാനം ആശ്വാസകരമായിട്ടുണ്ട്. ഇത്തരത്തിൽ ആറു മാസത്തിലേറെ യു എ ഇ ക്കു പുറത്തു കഴിഞ്ഞവർ ഐ സി എ യുടെ വെബ്‌സൈറ്റിൽ പ്രത്യേക അപേക്ഷ നൽകണം .വാക്‌സിനേഷൻ സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതോടെ യു എ ഇ യിലേക്ക് മടങ്ങുന്നതിനുള്ള അനുമതി ലഭിക്കും. യാത്രക്ക് 48 മണിക്കൂർ മുൻപ് എടുത്ത പി സി ആർ , വിമാനത്താവളത്തിൽ എടുക്കുന്ന ദ്രുത പരിശോധന റിപ്പോർട്ട് എന്നിവയാണ് മറ്റു നിബന്ധനകൾ. 16 വയസ്സിനു താഴെയുള്ള കുട്ടികളെ ഈ നിബന്ധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതെ സമയം ദുബായിലേക്ക് വരുന്ന യാത്രക്കാർ വാക്‌സിനേഷൻ സംബന്ധിച്ച രേഖകൾ ഹാജരാക്കേണ്ടതില്ല. യു എ ഇ യിലെ ഏതു എമിറേറ്റിൽ നിന്നും ലഭിച്ച വിസയാണെങ്കിലും ദുബായിലേക്ക് യാത്ര നടത്തുന്നതിന് നിയന്ത്രണമില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment