PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI1921 -2021 കേരള മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം പ്രകാശനം ചെയ്തു

1921 -2021 കേരള മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം പ്രകാശനം ചെയ്തു

1921 -2021 കേരള മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം പ്രകാശനം ചെയ്തു

അബൂദബി: വചനം ബുക്സ് പ്രസിദ്ധീകരിച്ച 1921 -2021  കേരള മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ ചരിത്രം പുസ്തകത്തിന്റെ ഗൾഫ് പ്രകാശനം  അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്നു. വിദ്യാഭ്യാസ പ്രവർത്തകനും ഇന്ത്യൻ ഓവർസീസ് ഫ്രണ്ടസ് മീറ്റ് വൈസ് ചെയർമാനും മിംസ് ഹോസ്പിറ്റൽ ഡയറക്ടറുമായ എഞ്ചിനീർ അബ്ദുറഹ്മാൻ, സേഫ് ലൈൻ എം ഡി ഡോ.അബൂബക്കർ കുറ്റിക്കൊലിന് നൽകി പ്രകാശനം ചെയ്തു. തുഹ്ഫമിഷൻ അബുദബി പ്രസിഡൻ്റ് വി പി കെ അബദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റർ സാംസ്കാരികവിഭാഗത്തിന്റെയും അബുദാബി തുഹ്ഫ മിഷൻ, ഓവർസീസ് ഫ്രണ്ടസ് മീറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കെ എം സി സി നേതാവ് അൻവർ നഹ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. വചനം ബുക്സ് പ്രതിനിധി സിദ്ധീഖ് കുറ്റിക്കാട്ടൂർ പുസ്തകത്തെ പരിചയപ്പെടുത്തി. അഡ്വക്കറ്റ് കെ വി മുഹമ്മദ് കുഞ്ഞി, പി കെ അഹ്മദ് ബല്ലാകടപ്പുറം, അബ്ദു ശിവപുരം, അബ്ദുൽ അസീസ് കാളിയാടൻ , അബ്ദുൽ ബാരി ഹുദവി എന്നിവർ പ്രസംഗിച്ചു. ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ സലാം സ്വാഗതവും കാസിം മാലിക്കണ്ടി നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment