അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി വാക്സിൻ എടുക്കാത്തവർക്ക് ഇനി പി സി ആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധം.
അബുദാബി: അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി വാക്സിൻ എടുക്കാത്തവർക്ക് ഇനി പി സി ആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധം. അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി കോവിഡ് കേസുകൾ അതിവേഗം കണ്ടെത്തുന്നതിന് ഇ ഡി ഇ സ്കാനറുകൾ ഉപയോഗിക്കുന്നതിന് പുറമെയാണ് ഇവ വീണ്ടും നടപ്പാക്കുന്നത്. പൊതു ജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 ഡിസംബർ 30 മുതലാണ് അബുദാബിയിലേക്ക് പ്രവേശിക്കാൻ വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാക്കുന്നത്. വാക്സിനേഷൻ എടുത്ത ആളുകൾ അൽ ഹൊസൻ ആപ്പിൾ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. വാസിനേഷൻ അല്ലാത്തവർ 96 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് പിസിആർ പരിശോധന ഫലവും അതിർത്തിയിൽ ഹാജരാക്കാന്മെന്നും അധികൃതർ അറിയിച്ചു.