PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടാൻസാനിയൻ ഉത്പന്നങ്ങളുമായി യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകൾ

ടാൻസാനിയൻ ഉത്പന്നങ്ങളുമായി യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകൾ

ടാൻസാനിയൻ ഉത്പന്നങ്ങളുമായി യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകൾ

അബുദാബി: ടാൻസാനിയയിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ലുലുവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമാൽ ഗ്രൂപ്പുമായി ലുലു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ടാൻസാനിയയുടെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ, യു.എ.ഇ വിദേശ വാണിജ്യ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കമാൽ ഗ്രൂപ്പ് ചെയർമാൻ ഗഗൻ സന്തോഷും ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീമുമാണ് ഒപ്പുവെച്ചത്. ടാൻസാനിയയിൽ നിന്നുള്ള അവക്കാഡോ, കശുവണ്ടി എന്നിവയടക്കമുള്ള ഉത്പന്നങ്ങൾ ഇതിന്റെ ഭാഗമായി ലുലുവിൽ ലഭ്യമാക്കും. കമാൽ ഗ്രൂപ്പ് ഓഫ് ടാൻസാനിയയെ ലുലുവിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.എ.സലിം പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ്. പുതിയ പങ്കാളിത്തത്തിലൂടെ ടാൻസാനിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലുലു ഉപഭോക്താക്കളുടെ ട്രോളികളിലേക്ക് നേരിട്ടെത്തിക്കാനാകും. ലുലുവുമായുള്ള പങ്കാളിത്തത്തിലൂടെ കമാൽ ഗ്രൂപ്പിന് വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്ന് ഗഗൻ സന്തോഷ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment