ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു
അബുദാബി : അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റു ആശുപത്രികളിൽ കഴിയുന്നവരെ അബുദാബിയിലെ ആരോഗ്യ വകുപ്പ് ചെയർമാൻ അബ്‌ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് , ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോക്ടർ ജമാൽ മുഹമ്മദ് അൽ കാബി എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ ഇരയായ എല്ലാവര്ക്കും ആവശ്യമായ വൈദ്യ സഹായം ലഭിച്ചതായി, അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ഏകോപനത്തിൽ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.