PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബൈയുടെ ആകാശം ഇന്ന് വർണ്ണാഭമാകും

ദുബൈയുടെ ആകാശം ഇന്ന് വർണ്ണാഭമാകും

ദുബൈയുടെ ആകാശം ഇന്ന് വർണ്ണാഭമാകും

യുഎഇ: യു.എ.ഇ എയർഫോഴ്സിന്‍റെ വ്യോമാഭ്യാസസേനയായ അൽഫുർസാൻ ഇന്ന് ദുബായ് നഗരത്തിന് മുകളിൽ ആകാശത്തെ വർണ്ണാഭമാക്കി ജെറ്റുകൾ പറത്തും .ഇന്ന് വൈകുന്നേരം 6.20 മുതലാണ് ആകാശത്ത് അതിമനോഹരമായ ദൃശ്യഭംഗിയൊരുക്കുന്നത്. ബുർജ് ഖലീഫ, ഐൻ ദുബൈ, പാം ജുമൈറ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ദുബൈ ഫ്രെയിം, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ മുകളിലൂടെയായിരിക്കും അൽ ഫുർസാന്‍റെ ജെറ്റുകൾ പാറിപ്പറക്കുക. ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് എയർക്രാഫ്റ്റുകളാണ് സാധാരണ രീതിയിൽ അൽ ഫുർസാന്‍റെ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുക. യു.എ.ഇ പതാകയുടെ മാതൃകയിൽ ചായക്കളറുകൾ ആകാശത്ത് വിതറിയെറിഞ്ഞായിരിക്കും അഭ്യാസം. സാധാരണ ദേശീയദിനങ്ങളിലും സ്മരണ ദിനത്തിലുമാണ് സേന അഭ്യാസവുമായി ഇറങ്ങുന്നത്. 2010 മുതലാണ് ഫുർസാൻ സംഘം പറന്നുതുടങ്ങിയത്. 83 ലക്ഷം ഡോളർ ചെലവ് വരുന്നതാണ് ഓരോ ചെറുവിമാനങ്ങളും. ഇറ്റാലിയൻ നിർമിതമായ എയർമാച്ചി എം.ബി 339 എയർക്രാഫ്റ്റാണ് ഇതിൽ ഉപയോഗിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment