വീണ്ടും ഓപ്പൺ ഹൗസ് തുറന്ന് ഇന്ത്യൻ എംബസി
അബുദബി : കൊറോണയുടെ ഇടവേളക്ക് ശേഷം ഇന്ത്യൻ സ്ഥാനപതി കാര്യാലയം വീണ്ടും ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹത്തിന് എളുപ്പത്തിലും വേഗത്തിലും സേവനം ഉറപ്പാക്കുന്നതിനാണ് സ്ഥാനപതി കാര്യാലയം ഓപ്പൺ ഹൗസും കോൺസുലാർ സേവനവും ഒരുക്കുന്നത്. ആദ്യത്തെ ഓപ്പൺ ഹൗസ് ഈ മാസം 21 ന് ഞായറാഴ്ച രാവിലെ പത്ത് മുതൽ നാല് വരെ റുവൈസ് യാസ് സോഷ്യൽ സെന്ററിലെ ലെക്ചർ ഹാളിൽ (ന്യൂ റിക്രിയേഷൻ സെന്റർ എക്സ്റ്റൻഷൻ) നടക്കും. റുവൈസിലും പരിസരങ്ങളിലും താമസിക്കുന്നവർ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ, അപേക്ഷക്കുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി വെബ്‌സൈറ്റ് http://www.indembassyuae.gov.