സൈക്കിൾ, നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ
അബുദബി : നിയമം ലംഘിച്ചു സൈക്കിൾ സവാരി നടത്തിയവർക്ക് അബുദബി പോലീസ് പിഴ ചുമത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരവധി സൈക്കിൾ യാത്രക്കാർക്ക് പിഴ ലഭിച്ചത്. സൈക്കിൾ യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. യാത്ര ചെയ്യാൻ ഒരുക്കിയ പാതയിൽ മാത്രം സൈക്കിളിൽ യാത്ര ചെയ്യണം. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കണം. സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പ്രതിഫലിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കണം. യാത്രയിൽ ഉടനീളം ഹെൽമെറ്റ് ഉപയോഗിക്കണം. നിരോധന പാതയിലൂടെ സഞ്ചരിക്കരുത്. ഇലക്ട്രിക്ക് സൈക്കിളിൽ രണ്ടാമതൊരാളെ യാത്ര ചെയ്യാൻ അനുവദിക്കരുത്. സൈക്കിളിൽ ഭാരം കൂടിയ സാധനങ്ങൾ കയറ്റരുത്. സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഹെഡ് സെറ്റുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കരുത്. നിന്ന് യാത്ര ചെയ്യുന്ന ഇലക്ട്രിക്ക് സൈക്കിളിൽ സീറ്റ് സ്ഥാപിക്കരുതെന്നും അബുദബി പോലീസും മുനിസിപ്പാലിറ്റിയും അറിയിച്ചു. അടുത്ത ദിവസങ്ങളിലും നഗരത്തിൽ വ്യാപകമായ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കുമെന്നും പോലീസ് കൂട്ടി ചേർത്തു.