PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഫുജൈറ അൽ മൗലിദ് അൽ നബവി ആഘോഷം ഒക്ടോബർ എട്ടിന്

ഫുജൈറ അൽ മൗലിദ് അൽ നബവി ആഘോഷം ഒക്ടോബർ എട്ടിന്

ഫുജൈറ അൽ മൗലിദ് അൽ നബവി ആഘോഷം ഒക്ടോബർ എട്ടിന്

ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ കാർമികത്വത്തിൽ നടക്കുന്ന അൽ ബദർ അവാർഡിന്റെ ഭാഗമായി വിവിധ പരിപാടികൾ ഒരുക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ സ്നേഹ സമാധാന സന്ദേശങ്ങളും മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അൽ ബദർ നടക്കുന്നത്. ഇതോടനുബന്ധിച്ച് ഫുജൈറ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന അൽ മൗലിദ് അൽ നബവി ആഘോഷ പരിപാടി ഒക്ടോബർ എട്ടിന് ഫുജൈറ ശൈഖ് സായിദ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. ഇന്ത്യയിൽ നിന്നുള്ള പ്രവാചക പ്രകീർത്തന ഗായകരും പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.പ്രവാചകന്റെ സ്തുതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കലാസൃഷ്ടികൾ നിർമ്മിച്ച് വിദ്യാർത്ഥികൾക്കും വളർന്നുവരുന്ന കലാകാരന്മാർക്കും ഇസ്ലാമിക പൈതൃകവുമായുള്ള ബന്ധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് അൽ ബദർ ഇനിഷ്യേറ്റിവിന്റെ ഭാഗമായി നടക്കുന്നത്.
കവിത, പെയിന്റിംഗ്, കാലിഗ്രാഫി, മൾട്ടിമീഡിയ എന്നിവയിൽ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക-അന്തർദേശീയ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് രണ്ടാം എഡിഷനിലെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സപ്തംബർ 25 വരെ എൻട്രികൾ സമർപ്പിക്കാനാവും. വിശദവിവരങ്ങൾ www.albdr.ae  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിജയികളായവരെ പ്രൗഢമായ ചടങ്ങിൽ വെച്ച് ഭരണാധികാരികൾ അനുമോദിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment