PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaവടക്കാഞ്ചേരി ബസ്സ് അപകടം: പൊലിഞ്ഞത് 9 ജീവനുകൾ // ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്നും മുങ്ങി.

വടക്കാഞ്ചേരി ബസ്സ് അപകടം: പൊലിഞ്ഞത് 9 ജീവനുകൾ // ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്നും മുങ്ങി.

വടക്കാഞ്ചേരി ബസ്സ് അപകടം: പൊലിഞ്ഞത് 9 ജീവനുകൾ // ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്നും മുങ്ങി.

അപകട കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗത

പാലക്കാട് :  വടക്കാഞ്ചേരിക്ക് സമീപം മംഗലത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയെന്ന് ആരോപിക്കുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. ആകെ 60 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ഗതാഗത കമ്മിഷണർക്ക് റിപ്പോർട്ടു കൈമാറി.

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ നിലവിൽ  കാണാനില്ല. ഡ്രൈവർ ജോമോൻ അപകടസമയം സ്ഥലത്തുണ്ടായിരുന്നെന്നും പിന്നീടാണ് കാണാതായതെന്നുമാണ് റിപ്പോർട്ട്.ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിലും ജോമോന്റെ പേരില്ല. ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാന്‍  പൊലീസിനു കഴിഞ്ഞില്ല. കോട്ടയം സ്വദേശിയുടേതാണ് ബസ്.എന്നാല്‍ വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയില്‍ ജോജോ എന്ന പേരില്‍ ചികിത്സ തേടിയ ഡ്രൈവര്‍ പിന്നീട് അവിടെനിന്ന് മുങ്ങുകയായിരുന്നുവെന്നാണ് സൂചന.  അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു.
ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ പറഞ്ഞു.നടപടികൾ ഉണ്ടായിട്ടും ഉത്തരവുകൾ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നു എന്നത് വിനോദയാത്ര തുടങ്ങുംമുൻപ് പകർത്തിയ ചില വിഡിയോകളിൽ വ്യക്തമാണ്. ബസ് ഓടുന്ന സമയം സ്പീഡ് ഗവർണർ വേർപെടുത്തി ഇട്ടിരുന്നതായാണ് വ്യക്തമാകുന്നതെന്നും ആർടിഒ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment