PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഡ് വൈറസിന്റെ വകഭേദത്തിൽ മാരകമായ ഡെൽറ്റ വൈറസിനെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്‌സിൻ എടുക്കുന്നതാണെന്നു ആരോഗ്യ വിദഗ്ധർ

കോവിഡ് വൈറസിന്റെ വകഭേദത്തിൽ മാരകമായ ഡെൽറ്റ വൈറസിനെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്‌സിൻ എടുക്കുന്നതാണെന്നു ആരോഗ്യ വിദഗ്ധർ

കോവിഡ് വൈറസിന്റെ വകഭേദത്തിൽ മാരകമായ ഡെൽറ്റ വൈറസിനെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്‌സിൻ എടുക്കുന്നതാണെന്നു ആരോഗ്യ വിദഗ്ധർ

യു എ ഇ: കോവിഡ് വൈറസിന്റെ വകഭേദത്തിൽ മാരകമായ ഡെൽറ്റ വൈറസിനെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്‌സിൻ എടുക്കുന്നതാണെന്നു ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു , യു എ ഇ യിലെ രോഗവ്യാപനത്തിൽ 33 .9 ശതമാനം ഡെൽറ്റ വകഭേദം മൂലമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിരുന്നു. കോവിഡ് വകഭേദങ്ങളായ ആൽഫ , ബീറ്റാ , ഡെൽറ്റ എന്നിവ യു എ ഇ യിൽ വ്യാപിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിരുന്നു. ഇതിൽ അതിവേഗം പടരുന്ന ഡെൽറ്റ രോഗികളിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നത് ആശങ്ക പടർത്തുന്ന വസ്തുയാണ് .  മറ്റു വകഭേദങ്ങളെക്കാൾ 60 ശതമാനം വേഗതയിലാണ്  ഡെൽറ്റ പകരുന്നത് . രോഗം ബാധിക്കുന്നവരുടെ ശ്വാസകോശങ്ങളിൽ കൂടുതൽ ഉറപ്പോടെ പറ്റിപ്പിടിക്കുന്ന ഡെൽറ്റ വകഭേദം ആന്റിബോഡി ചികിത്സകളെ പ്രതിരോധിക്കുന്നതിലും മുൻപിലാണ് എന്നുള്ളതാണ് ചികിത്സ രംഗം നേരിടുന്ന വെല്ലുവിളി .സാധാരണ കോവിഡ് രോഗികൾക്ക് കാണുന്ന രോഗലക്ഷണങ്ങളെക്കാൾ കൂടുതൽ രോഗലക്ഷണങ്ങൾ ഡെൽറ്റ ബാധിച്ചവരിൽ കാണാറുണ്ട് . ഛർദിൽ , വയറു വേദന , രുചി നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങളാണ് ഡെൽറ്റ വകഭേദം നൽകുന്നത്. ഡെൽറ്റ വൈറസ് ബാധക്ക് എതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്. വാക്‌സിനേഷൻ സ്വീകരിക്കുന്നതാണ് ഈ വകഭേദത്തെ നേരിടുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗം . മാഷ്ക്ക് ധരിക്കുക , അകലം പാലിക്കുക , കൂടുതൽ ആളുകൾ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ  പ്രതിരോധ നടപടികളും സ്വീകരിക്കണം. രോഗ പ്രതിരോധത്തിനായി യു എ ഇ കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും , രോഗം ബാധിച്ചതായി സംശയമുള്ളവർ എത്രയും വേഗം ആർ ടി പി സി ആർ പരിശോധനക്ക് വിധേരാകണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment