PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇനി ആർടി പിസിആർ വേണ്ട.

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇനി ആർടി പിസിആർ വേണ്ട.

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ ഇനി ആർടി പിസിആർ വേണ്ട.

യു എ ഇ: യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര നടത്തുന്നതിന് ഇനി പി സി ആർ ആവശ്യമില്ല. എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച മുഴുവൻ യാത്രക്കാരെയും പി സി ആർ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചവർക്കു മാത്രമായിരുന്നു ഇളവ് നൽകിയിരുന്നത്. യാത്രക്കാർ ഇനി മുതൽ യാത്രക്ക് മുൻപ് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്തിരിക്കണം. വാക്‌സിന്റെ രണ്ടു ഡോസും എടുത്തിരിക്കണം. വാക്‌സിൻ എടുക്കാത്തവർ യാത്രക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധന ഫലമാണ് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഷെഡ്യൂൾഡ് വിമാന സർവീസുകൾ ആരംഭിച്ചതോടെ കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ വിമാന കമ്പനികൾ തീരുമാനിച്ച സാഹചര്യത്തിൽ യാത്രക്ക് ഉണ്ടായിരുന്ന ഒരു തടസ്സം കൂടി ഒഴിവാക്കപ്പെട്ടതു യാത്രക്കാർക്ക് ഏറെ അനുഗ്രഹമായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഒൻപതു നഗരങ്ങളിലേക്ക് പ്രതിവാരം  170 വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് എയർലൈൻസ് ഇന്ന് അറിയിച്ചിരിക്കുന്നത്. 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment