PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ തുറന്നു

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ തുറന്നു

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ തുറന്നു

ദുബായ്: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു. അൽ ഫുത്തൈം ഗ്രൂപ്പ് വൈസ് ചെയർമാനും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ ഒമർ അബ്ദുള്ള അൽ ഫുത്തൈമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചത്.ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ് റഫ് അലി, ലുലു ഗ്രൂപ്പ് ദുബായ് ഡയറക്ടർ എം എ സലിം  എന്നിവരും സംബന്ധിച്ചു.

60,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ബേക്കറി, പാലുത്പന്നങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, പച്ചക്കറികൾ എന്നിവയുടെ വിശാലമായി സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവമാകും ഉപഭോക്താക്കൾക്ക് ഫെസ്റ്റിവൽ സിറ്റി മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ലഭിക്കുന്നത്. ആഗോളതലത്തിൽ ലുലുവിൻ്റെ 229-മത്തെ ഹൈപ്പർമാർക്കറ്റാണിത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് കേന്ദ്രമാണ് ദുബായ് ഫെസ്റ്റിവൽ സിറ്റി ഷോപ്പിംഗ് മാൾ.


മുൻനിര ഹൈപ്പർ മാർക്കറ്റ് ശൃംഖലായ ലുലു ഗ്രൂപ്പിനെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്ക് സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് അൽ ഫുത്തൈം ഗ്രൂപ്പ് വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഒമർ അബ്ദുള്ള അൽ ഫുത്തൈം പറഞ്ഞു. വൈവിധ്യമാർന്ന ഉല്പന്നങ്ങളും മറ്റും ഇവിടെയുള്ള താമസക്കാർക്കും സന്ദർശകർക്കും മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായ വാണിജ്യ ഗ്രൂപ്പായ അൽ ഫുത്തൈം ഗ്രൂപ്പുമായി ചേർന്ന് സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ നയം. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തരുന്ന യു.എ.ഇ. ഭരണ നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment