PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ യിൽ തെറ്റായ പരസ്യങ്ങൾ നൽകിയാൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ.

യു എ ഇ യിൽ തെറ്റായ പരസ്യങ്ങൾ നൽകിയാൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ.

യു എ ഇ യിൽ തെറ്റായ പരസ്യങ്ങൾ നൽകിയാൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ.

യു എ ഇ: യു എ ഇ യിൽ തെറ്റായ പരസ്യങ്ങൾ നൽകിയാൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും പരസ്യങ്ങളും നൽകുന്നതും ശിക്ഷാർഹമാണ്. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് പുതിയ മുന്നറിയിപ്പ് നൽകിയത്. പിഴശിക്ഷയ്ക്കൊപ്പം ജയിൽ ശിക്ഷയും ഉണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. തെറ്റായ പരസ്യങ്ങളുടോ അടിസ്ഥാന രഹിതമായ വിവരങ്ങളോ പങ്കുവച്ചാൽ കനത്ത പിഴ ലഭിക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.. ഇരുപതിനായിരം ദിർഹം മുതൽ അഞ്ചു ലക്ഷം ദിർഹം വരെയാകും പിഴ. കുറ്റകൃത്യത്തിന്റെ ഗൗരവം വിലയിരുത്തിയാകും പിഴയും ശിക്ഷയും തീരുമാനിക്കുക.. തെറ്റായ പരസ്യങ്ങൾ വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സന്ദേശങ്ങളായും ഇമെയിൽ ആയും ഇത്തരം പരസ്യങ്ങൾ നൽകാനോ പ്രചരിപ്പിക്കാനോ പാടില്ല. 2021ൽ തന്നെ ആർട്ടിക്കൾ 34 പ്രകാരം തെറ്റായ പരസ്യങ്ങൾക്കെതിരെ ശിക്ഷയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ചില സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്റെ താക്കീത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment