PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ ഒരുകൂട്ടം  വിദ്യാർത്ഥികൾ ചേർന്നൊരുക്കുന്ന ഷോർട്ട് ഫിലിം ഒരുങ്ങുന്നു.

അബുദാബിയിൽ ഒരുകൂട്ടം  വിദ്യാർത്ഥികൾ ചേർന്നൊരുക്കുന്ന ഷോർട്ട് ഫിലിം ഒരുങ്ങുന്നു.

അബുദാബിയിൽ ഒരുകൂട്ടം  വിദ്യാർത്ഥികൾ ചേർന്നൊരുക്കുന്ന ഷോർട്ട് ഫിലിം ഒരുങ്ങുന്നു.

അബുദാബി : അബുദാബിയിൽ ഒരുകൂട്ടം  വിദ്യാർത്ഥികൾ ചേർന്നൊരുക്കുന്ന ഷോർട്ട് ഫിലിം ഒരുങ്ങുന്നു. വൊഫം പ്രൊഡക്ഷൻസും, ലൂണാർ ഫിലിംസും ചേർന്ന് ഒരുക്കുന്ന “പ്രൊഡക്ഷൻ 007” എന്ന  ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. അബുദാബി മുസ്സഫ  സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിൽ നടന്ന ചടങ്ങിൽ , സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ താക്കൂർ എസ് മുൾചുണ്ടാനി  ആണ് പ്രകാശനം നിർവഹിച്ചത്. സൺറൈസ്  സ്‌കൂൾ പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയായ ഗായത്രി  ഗോപകുമാർ ആണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്.

രചന: അമൃത മാധവ്, സംഗീതവും നിർമ്മാണം ആദിത്യൻ അജിത്കുമാർ, അസിസ്റ്റന്റ് സ്ക്രിപ്റ്റ് റൈറ്റർ: ശിവാനി അനൂപ് നായർ, എഡിറ്റിംഗ് മിഥുൻ ബിഎസ്, വി എഫ് എക്സ്  അനുഗർ പോൾ എന്നിങ്ങനെയാണ്  ചിത്രത്തിന്റെ പിന്നണിയിൽ  പ്രവർത്തിക്കുന്നത്. ഷീബ എബ്രഹാം, ഗായത്രി ഗോപകുമാർ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.അബുദാബി മുസഫ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിലെ വിദ്ധാർത്ഥികളാണ്  ഷോർട്ട് ഫിലിമിന്റെ മുന്നണിയിലും പിന്നണിയിലും അണിനിരക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment