ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾ:ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
ദുബായ്:വന്ദേ ഭാരത് മിഷൻ പദ്ധതിയിലൂടെ എയർ ഇന്ത്യാ വിമാനം ജൂലൈ പതിനൊന്ന് മുതൽ പതിനാല് വരെ അഞ്ച് വിമാനങ്ങൾക്കായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.ദുബായ് ഷാർജാ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് നടത്തുക.ജൂലൈ പതിനൊന്ന് ശനിയാഴ്ച ദുബൈയിൽ നിന്നും ദില്ലിയിലേക്കാണ് ആദ്യ വിമാനം പുറപ്പെടുക.എയർ ഇന്ത്യ ഓഫീസ് വഴിയോ,www.airindia.in എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.