PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“ജനനി -പ്രവാസി ” – മാതൃത്വത്തിനൊരു കൈത്താങ്ങ്‌

“ജനനി -പ്രവാസി ” – മാതൃത്വത്തിനൊരു കൈത്താങ്ങ്‌

“ജനനി -പ്രവാസി ” – മാതൃത്വത്തിനൊരു കൈത്താങ്ങ്‌

അബുദാബി: കോവിഡ് വ്യാപനം കാരണം നാട്ടിലേക്ക് പോകുവാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികളായ ഗർഭിണികൾക്ക് സാന്ത്വനവുമായി ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ സെന്റർ അബുദാബി ( ഐ ഐ സി സി ). അഹല്യ ഹോസ്‌പിറ്റൽ നടപ്പാക്കുന്ന “ജനനി -പ്രവാസി ” – മാതൃത്വത്തിനൊരു കൈത്താങ്ങ്‌ എന്ന പദ്ധതി വഴിയാണ് ഐ ഐ സി സി സ്വാന്തനം ഒരുക്കുന്നത്.  2020 ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രസവിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഗർഭണികൾക്കാണ് ഈ പദ്ധതി സ്വാന്തനമേകുക. ഐ ഐ സി സി നിർദേശിക്കുന്ന ഗർഭണികളുടെ ചെലവുകൾ പൂർണമായും അഹല്യ ഹോസ്പിറ്റൽ വഹിക്കും. യു എ ഇ യിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ അഹല്യ ആശുപത്രിയുമായി സഹകരിച്ചു സ്വാന്തനത്തിന്ടെ പുതിയ വാതായനം തുറക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഐ ഐ സി സി പ്രതിനിധി ഹമീദ് പരപ്പ പറഞ്ഞു. സെപ്റ്റംബർ 30 നകം നടക്കുന്ന പ്രസവങ്ങൾക്ക് ഈ സൗജന്യം ഉപയോഗപ്പെടുത്താം. വിസിറ്റ വിസയിലെത്തി ലോക്കഡോൺ കാരണം തിരിച്ചു പോകാനാവാത്തവർക്ക് പുറമെ ഇൻഷൂറൻസ് ഇല്ലാത്തവർക്കും ഇത് ഏറെ ഉപകാരപ്പെടും. ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷന് ഐ ഐ സി സി  പ്രത്യേക ലിങ്ക് ഏർപ്പെടുത്തിയുട്ടുണ്ട് ഹമീദ് പരപ്പ കൂട്ടി ചേർത്തു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment