PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയിലെ ലുലു ഹൈപ്പർ‌മാർക്കറ്റുകളിൽ “എമിറേറ്റ്‌സ് ഫെസ്റ്റിന്” തുടക്കമായി.

യുഎഇയിലെ ലുലു ഹൈപ്പർ‌മാർക്കറ്റുകളിൽ “എമിറേറ്റ്‌സ് ഫെസ്റ്റിന്” തുടക്കമായി.

യുഎഇയിലെ ലുലു ഹൈപ്പർ‌മാർക്കറ്റുകളിൽ “എമിറേറ്റ്‌സ് ഫെസ്റ്റിന്” തുടക്കമായി.

അബുദാബി: പ്രാദേശിക ഉൽ‌പ്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണയ്‌ക്കുന്നതിനായി യു.എ.ഇ.യിലെ എല്ലാ ലുലു ഹൈപ്പർ‌മാർക്കറ്റുകളിലും “എമിറേറ്റ്‌സ് ഫസ്റ്റ്” ആരംഭിച്ചു.അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ മുഹമ്മദ് അലി അൽ ഷൊർഫ, ദുബായ് എക്കണോമിക് ഡയറക്ടർ ജനറൽ സമി അൽ ഖംസി, അബുദാബി ഭക്ഷ്യസുരക്ഷ അതോറിട്ടി ഡയറക്ടർ ജനറൽ സയ്യിദ് അൽ ആമ്ര്രി, ദുബായി ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയർമാൻ ഒമർ ബുഷാബ് എന്നിവർ സംയുക്തമായാണ് വെർച്ച്വൽ ഉദ്ഘാടനം നിർവ്വഹിച്ചത്,. ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലിയും സന്നിഹിതനായിരുന്നു.
രാജ്യത്തിനകത്ത് മാത്രമല്ല, ജിസിസി തലത്തിലും പ്രാദേശിക ഉൽ‌പ്പന്നങ്ങൾ ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യാൻ സഹായകരമാകുമെന്ന് അബുദാബി എക്കണോമിക് ഡിപ്പർട്ട്മെൻ്റ് ഡയറക്ടർ മുഹമ്മദ് അലി ഷോർഫ പറഞ്ഞു. യു.എ.ഇ.യുടെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനും രാജ്യത്തെ കാർഷിക മേഖലയെ വികസിപ്പിക്കുന്നതിനും ലുലു ഗ്രൂപ്പിന്റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക ഉല്പന്നങ്ങളെ പിന്തുണയ്ക്കുന്നതിന് ലുലു ഗ്രൂപ്പ് വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സുരക്ഷയും പ്രാദേശിക ഉൽ‌പ്പന്നങ്ങളുടെ പിന്തുണയും ദുബായി എമിറേറ്റിൻ്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണെന്ന് ദുബായ് എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ജനറൽ സമി അൽ ഖംസി പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഉല്പന്നങ്ങൾക്ക് നൽകി വരുന്ന ഈ സംരഭം പ്രാദേശിക ഭക്ഷ്യ മേഖലയെ പിന്തുണയ്ക്കുന്നു, ഇത് സുസ്ഥിര കൃഷിയുടെ പുനരധിവാസത്തിലൂടെ യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിലും വിപണനം ചെയ്യുന്നതിലും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിലും യുഎഇ നേതൃത്വം വളരെ പ്രധാന്യം നൽകുന്നുണ്ടെന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ അതോറിട്ടി ഡയറക്ടർ ജനറൽ സമി അൽ അമേരി പറഞ്ഞു. ഇത് യാഥാർത്ഥ്യമാക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റ്മായി വർഷങ്ങളായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ കാർഷിക ഉൽപന്നങ്ങളുടെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിപണനത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ പങ്കാളിത്തത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. പ്രാദേശിക കർഷകർക്കും ഉലപന്നങ്ങ|ൾക്കും കൂടുതൽ പ്രാമുഖ്യം ലുലു ഹൈപ്പർ മാർക്കറ്റുക|ളിൽ ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ മേളകൾ സംഘടിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു.

ലുലു ഹൈപ്പർമാർക്കറ്റ് നിരവധി പ്രാദേശിക കമ്പനികളുമായും കർഷകരുമായും നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഉൽ‌പ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും പാക്കേജിംഗ്, മാർക്കറ്റിംഗ് എന്നിവയിൽ നിന്ന് ആവശ്യമായ പിന്തുണയും നൽകുന്നു. ഇത് ഭിന്നശേഷിക്കാരായ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷികോത്പ്പന്നങ്ങൾ സായിദ് ഹയർ ഓർഗനൈസേഷൻ വഴി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ യു.എ.ഇ.യുടെ വിവിധ ഉല്പന്നങ്ങൾ ലുലു ബ്രാൻഡിൽ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment