PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും വിമാന സർവീസ്.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും വിമാന സർവീസ്.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വീണ്ടും വിമാന സർവീസ്.

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി, വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിലും, യു എ ഇ വിമാനകമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലും, യാത്രാസേവനം നൽകാൻ ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ അനുവാദം ലഭിച്ചിട്ടുള്ള,റസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഇപ്രകാരം യാത്ര അനുവദിക്കുന്നത്.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇത്തരത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിബന്ധനകൾ:

  • യുഎഇ റെസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഇപ്രകാരം യാത്രാനുമതി.
  • ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം.
  • യുഎഇയിലെ ICA / GDRFA അധികൃതരുടെ അംഗീകാരം നേടിയവർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.
  • ഈ യാത്രകളിൽ യുഎഇയിലേക്കുള്ള യാത്രികർക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.
  • ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള 15 ദിവസത്തെ പ്രത്യേക വിമാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ അനുവാദം നൽകിയിട്ടുള്ളത്.
  • വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം.
  • ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാനത്താവളത്തിൽ കൈമാറിയിരിക്കണം.

 

നിലവിൽ ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള 15 ദിവസത്തെ കാലയളവിലാണ് എയർ ഇന്ത്യ വന്ദേ ഭാരത് വിമാനങ്ങൾക്കും, യു എ ഇയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള യാത്രികരുമായി യു എ ഇയിലേക്ക് സർവീസ് നടത്തുന്നതിനു അനുവാദം നൽകിയിട്ടുള്ളത്.ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് http://airindiaexpress.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും, ഏജന്റുമാർ മുഖേനെയും ഉടൻ ആരംഭിക്കുന്നതാണെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അല്പം മുൻപ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾ http://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ ലഭ്യമാണ്.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment