PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതിരികെയെത്താൻ പ്രവാസികൾ,കേരളത്തിൽ നാല്പത്തി അഞ്ച് അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രങ്ങൾ.

തിരികെയെത്താൻ പ്രവാസികൾ,കേരളത്തിൽ നാല്പത്തി അഞ്ച് അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രങ്ങൾ.

തിരികെയെത്താൻ പ്രവാസികൾ,കേരളത്തിൽ നാല്പത്തി അഞ്ച് അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രങ്ങൾ.

അബുദാബി: യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് തിരികെ എത്താന്‍ അനുമതി. താമസവിസയുള്ള, ഐ.സി.എ./ജി.ഡി.ആര്‍.എഫ്എ. അനുമതി ലഭിച്ചവര്‍ക്ക് ജുലൈ 12 മുതല്‍ 26 വരെ അനുവദിച്ച സമയത്തിനുള്ളില്‍ യു.എ.ഇയില്‍ തിരികെ എത്താം. വന്ദേ ഭാരത് ദൗത്യത്തിന് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലാണ് മടങ്ങാന്‍ കഴിയുക. ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യോമയാന മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി.

യു.എ.ഇയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന താമസവിസയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് 19 പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസിന് അനുമതി ലഭിച്ചതോടെ തിരിച്ചെത്താനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ.റജിസ്ട്രേഷനും പരിശോധനാ ഫലവും യഥാസമയം ലഭിക്കാനുള്ള പ്രയാസമാണ് ഇപ്പോൾ അലട്ടുന്നത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ച ലബോറട്ടറിയിൽനിന്നാണ് പിസിആർ ടെസ്റ്റ് നടത്തേണ്ടത്.

തിരുവനന്തപുരം :

ഗവൺമെന്റ് മെഡിക്കൽ കോളജ് , രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ശ്രീചിത്തിര

തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി, ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി ,ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് ,

റീജനൽ കാൻസർ സെന്റർ,നിംസ് മെഡ്സിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, അരലുമൂട്, നെയ്യാറ്റിൻകര, മൈക്രോബയോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആനയറ, ഡിപ്പാർട്ടമെന്റ് ഓഫ് മെഡിസിൻ, പിആർഎസ് ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ്, കിള്ളിപാലം.

കൊല്ലം:
ഗവൺമെന്റ് മെഡിക്കൽ കോളജ്, ഡിസ്ട്രിക്ട് പബ്ലിക് ഹെൽത് ലബോറട്ടറി.
ആലപ്പുഴ:

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ്,

ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ് .
കോട്ടയം:
ഗവൺമെന്റ് മെഡിക്കൽ കോളജ്,ഡിസ്ട്രിക്ട് ടിബി സെന്റർ ,ഇന്റർയൂനിവേഴ്സിറ്റി.
പത്തനംതിട്ട :

റീജനൽ പബ്ലിക് ഹെൽത് ലബോറട്ടറി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ലബോറട്ടറി

കുട്ടപ്പുഴ തിരുവല്ല.
ഇടുക്കി:
ഗവൺമെന്റ് മെഡിക്കൽ കോളജ്.
എറണാകുളം:
ഗവൺമെന്റ് മെഡിക്കൽ കോളജ്, ഡിപ്പാർട്ട്മെന്റ് ഓഫ് പാത്തോളജി ആൻഡ് ലാബ് മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി, കോതാട്,ഐഎൻഎച്ച് സഞ്ജീവനി,ഡിഡിആർസി എസ്എൽആർ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, പനമ്പിള്ളി നഗർ,ലാബ് സർവീസസ് ഓഫ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ‍ഡ് റിസർച്ച് സെന്റർ, പോനേക്കര,മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകണ്ഠത്ത് റോഡ്,രാജഗിരി ഹോസ്പിറ്റൽ ലബോറട്ടറി സർവീസസ്, ചുണങ്ങംവേലി, ആലുവ.
തൃശൂർ:
ഗവൺമെന്റ് മെഡിക്കൽ കോളജ്,ജൂബിലി മിഷൻ മെഡിക്കൽ കോളജ്,ജൂബിലി മിഷൻ മെഡിക്കൽ കോളജ്.
പാലക്കാട് :

ഡിസ്ട്രിക് ഹോസ്പിറ്റൽ,ഡിസ്ട്രിക്ട് ടിബി സെന്റർ,ഡെയ്ൻ ‍ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ആർസി റോഡ്,ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, അവിറ്റിസ് സൂപ്പർ സെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, നെമ്മാറ.

മലപ്പുറം :
ഗവൺമെന്റ് മെഡിക്കൽ കോളജ് മഞ്ചേരി,അൽസലാമ ഡയഗ്നോസ്റ്റിക് സെന്റർ തലക്കടത്തൂർ തിരൂർ.
കോഴിക്കോട്:
ഗവൺമെന്റ് മെഡിക്കൽ കോളജ് ,മിംസ് ലാബ് സർവീസസ് ഗോവിന്ദപുരം,എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,അസ ഡയഗ്നോസ്റ്റിക്സ് സെന്റർ, സ്റ്റേഡിയം പുതിയറ റോഡ്,അശ്വിനി ഡയഗ്നോസ്റ്റിക് സർവീസസ്, ജയിൽ റോഡ്,ലബോറട്ടറി മെഡിസിൻ, പ്രീമിയം മെഡിക്കൽ ആൻഡ് ഹെൽത്കെയർ പ്രൊവൈഡേഴ്സ് പ്രൈവറ്റ് ലിമിറ്റ‍്, കരാപറമ്പ,മൈക്രോ ഹെൽത്ത് ലൈബ്സ്, എംപിഎസ് ടവർ.
കണ്ണൂർ:
ഗവൺമെന്റ് മെഡിക്കൽ കോളജ്,മലബാർ ക്യാൻസർ സെന്റർ.
കാസർകോട്:
സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള പെരിയ.
വയനാട് :
ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment