PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുഎഇയിൽ സന്ദർശക വിസയിലുളളവർക്കും,ടൂറിസ്റ്റ് വിസയിലുളളവർക്കും ഫൈൻ കൂടാതെ ഓഗസ്റ്റ് 12 വരെ കാലാവധി.

യുഎഇയിൽ സന്ദർശക വിസയിലുളളവർക്കും,ടൂറിസ്റ്റ് വിസയിലുളളവർക്കും ഫൈൻ കൂടാതെ ഓഗസ്റ്റ് 12 വരെ കാലാവധി.

യുഎഇയിൽ സന്ദർശക വിസയിലുളളവർക്കും,ടൂറിസ്റ്റ് വിസയിലുളളവർക്കും ഫൈൻ കൂടാതെ ഓഗസ്റ്റ് 12 വരെ കാലാവധി.

ദുബായ്: യുഎഇയിൽ സന്ദർശക വിസയിലുളളവർക്കും, ടൂറിസ്റ്റ് വിസയിലുളളവർക്കും, പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന് ഓഗസ്റ്റ് 12 വരെ സമയമുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് . ഇതിനുശേഷം പിഴ നല്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള് വിശദീകരിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതേസമയം തന്നെ, നാട്ടില് നിന്ന്, മടങ്ങിയെത്തുന്നവർക്ക്, ഒരുമാസമാണ്, രേഖകള് ശരിയാക്കാന് നല്കുന്ന സമയം. നേരത്തെ വ്യക്തമാക്കിയതനുസരിച്ച്, മാർച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താമസ വിസ കാലാവധി തീർന്നവർക്കാണ് ഇപ്പോള് പുതുക്കാന് അവസരമുളളത്. മേയിൽ കാലാവധി തീർന്നവർ ആഗസ്റ്റ് എട്ട് മുതലും ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ താമസവിസയുടെ കാലാവധി തീർന്നവർ സെപ്തംബർ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം വിസാ കാലാവധി തീർന്നവരുടെ കാര്യം പിന്നീട് അറിയിക്കും. ica.gov.ae എന്ന വെബ്സൈറ്റ് വഴി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു. പുതിയ തീരുമാനങ്ങള് വന്നതോടെ, വിസാ കാലാവധികൾ ഡിസംബർ അവസാനം വരെ നീട്ടിയെന്ന തീരുമാനം റദ്ദായി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment