PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കോർണിഷ് ബീച്ച് സമയക്രമങ്ങളിൽ മാറ്റം വരുത്തി.

അബുദാബി കോർണിഷ് ബീച്ച് സമയക്രമങ്ങളിൽ മാറ്റം വരുത്തി.

അബുദാബി കോർണിഷ് ബീച്ച് സമയക്രമങ്ങളിൽ മാറ്റം വരുത്തി.

അബുദാബി: കോർണിഷ് ബീച്ചിലെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. വേനൽ മാസങ്ങളിൽ ബീച്ചിലെത്തുന്ന സന്ദർശകർക്ക്, രാവിലെ 6 മുതൽ സൂര്യാസ്തമനം വരെ മാത്രമായിരിക്കും നീന്തുന്നതിനുള്ള അനുവാദം നൽകുക, എന്ന് അബുദാബി സിറ്റി മുൻസിപ്പാലിറ്റിയും, ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാസ്പോർട്ടും (DMT) ജൂലൈ 13-നു സംയുക്തമായി ട്വിറ്ററിലൂടെ വ്യക്തമാക്കി.ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ വേനൽ മാസങ്ങളിൽ ഈ പുതിയ സമയക്രമം ബാധകമായിരിക്കും.കൊറോണ വൈറസ് പശ്ചാത്തലത്തിൽ മാർച്ച് മാസം മുതൽ അടച്ചിട്ടിരുന്ന കോർണിഷ് ബീച്ച് ജൂലൈ 3 മുതലാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. മാസ്കുകൾ, 2 മീറ്റർ എങ്കിലും സമൂഹ അകലം തുടങ്ങിയ കർശന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ബീച്ചിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment