PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEക്വാറന്റീന്‍ നിയമം ലംഘിച്ചാൽ അന്പത്തിനായിരം ദിർഹം പിഴ.

ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ അന്പത്തിനായിരം ദിർഹം പിഴ.

ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ അന്പത്തിനായിരം ദിർഹം പിഴ.

യുഎഇ: യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം ദിർഹം ) പിഴയൊടുക്കേണ്ടി വരുമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. മന്ത്രിസഭാ തീരുമാനം നമ്പര്‍ 17 /2020 പ്രകാരമാണ് നിയമം പ്രാബല്യത്തിൽ വന്നത്.  വീടുകളില്‍ ക്വാറന്റീൻ കഴിയേണ്ടതു സംബന്ധിച്ച നിയമാവലികൾ കർശനമായി പാലിക്കണം. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികൾ അനുസരിക്കാത്തവർക്കെതിരെയും പിഴ ചുമത്തും.  14 ദിവസമാണ് ക്വാറന്റീനിലിരിക്കേണ്ടത്. കോവിഡ‍് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ 7 മുതൽ 14 ദിവസം വരെ ക്വാറന്റീൻ ചെയ്താലും മതിയാകും. വീടുകളിലായാലും അധികൃതർ നിർദേശിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു അവരവർ തന്നെ വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, വരുന്നവരുടെ ക്വാറന്റീൻ ചെലവുകൾ അയാൾ ജോലി ചെയ്യുന്ന കമ്പനികളും ആണ് വഹികേണ്ടത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment