PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കെഎംസിസി ചാർട്ടേർഡ് ചെയ്ത വിമാനത്തിൽ നാട്ടിൽ നിന്ന് തിരിച്ചെത്തിയ യാത്രക്കാർക്ക് എയർപോർട്ടിൽ സ്വീകരണം നൽകി.

അബുദാബി കെഎംസിസി ചാർട്ടേർഡ് ചെയ്ത വിമാനത്തിൽ നാട്ടിൽ നിന്ന് തിരിച്ചെത്തിയ യാത്രക്കാർക്ക് എയർപോർട്ടിൽ സ്വീകരണം നൽകി.

അബുദാബി കെഎംസിസി ചാർട്ടേർഡ് ചെയ്ത വിമാനത്തിൽ നാട്ടിൽ നിന്ന് തിരിച്ചെത്തിയ യാത്രക്കാർക്ക് എയർപോർട്ടിൽ സ്വീകരണം നൽകി.

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക്  കെഎംസിസി ചാർട്ടേർഡ് ചെയ്ത വിമാനത്തിലാണ് നാട്ടിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനും കെ എം സി സി സൗകര്യമൊരുക്കിയത്.ഇതനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി ഇത്തിഹാദ് വിമാനത്തിൽ അമ്പതോളം യാത്രക്കാരാണ് തിരിച്ചെത്തിയത്.ഇന്ത്യയിലുള്ള താമസ വിസക്കാർക്ക് തിരിച്ച് വരാൻ യു എ ഇ അനുമതി നൽകിയ ശേഷം 300 ലേറെ ആളുകളാണ് ഇതിനകം യുഎഇയിൽ എത്തിയത്.അബുദാബി കെ എം സി സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, സീനിയർ വൈസ് പ്രസിഡണ്ട് അസീസ് കാളിയാടൻ, സെക്രട്ടറിമാരായ  ഇ ടി എം സുനിൽ ,ആലം കണ്ണൂർ ഉൾപ്പെടെ നിരവധി നേതാക്കൾ എയർപോർട്ടിലെത്തി തിരിച്ചെത്തിയ പ്രവാസി യാത്രക്കാർക്ക് പൂച്ചെണ്ടും മെഡിക്കൽ ഉപകരണങ്ങളും നൽകിയാണ് സ്വീകരിച്ചത്. ജൂലൈ 22 നും കോഴിക്കോട് നിന്ന് കെ എം സി സി യുടെ ചാർട്ടേർഡ് ഇത്തിഹാദം വിമാനമുണ്ട്.ഇത്തിഹാദ് യാത്രക്കാർക്ക് നാട്ടിൽ നിന്നുള്ള കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ്  ആവശ്യമില്ലാത്തത് യാത്രക്കാർക്ക് ആശ്വാസമായി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment