PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമർകസ് – ഐ സി എഫ് പ്രതിനിധികളെ ആദരിച്ചു

മർകസ് – ഐ സി എഫ് പ്രതിനിധികളെ ആദരിച്ചു

മർകസ് – ഐ സി എഫ് പ്രതിനിധികളെ ആദരിച്ചു

ദുബായ്: കോവിഡ് കാലത്ത് ദുരിത ബാധിതരിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ മികച്ച വളണ്ടിയർ സേവനം ചെയ്ത മർകസ് ഐസിഎഫ് പ്രതിനിധികളെ ദുബായ് ഗവൺമെന്റിന്റെ ഔദ്യോഗിക സന്നദ്ധ സംഘമായ വത്തനി അൽ ഇമാറാത്ത് അനുമോദിച്ചു. ദുബായ് എക്കണോമിക് ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക സാക്ഷ്യപത്രം വത്തനി അൽ ഇമാറാത്ത് പ്രതിനിധികളായ ശൈഖ് ദിറാർ ബിൽഹൂൽ അൽ ഫലാസി, ശൈഖ തമീമ മുഹമ്മദ് അൽ നൈസർ എന്നിവരിൽ നിന്ന് മർകസ് പ്രതിനിധികൾ ഏറ്റുവാങ്ങി. സലീംഷ ഹാജി തൃശൂർ, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ഫസൽ മട്ടന്നൂർ, കരീം ഹാജി തളങ്കര, യഹ്യ സഖാഫി ആലപ്പുഴ, ബഷീർ വെള്ളായിക്കോട്, ശംസുദ്ധീൻ പയ്യോളി, നസീർ ചൊക്ലി, ലുഖ്മാൻ മങ്ങാട് എന്നിവർ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment