PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ബറാക്ക ആണവനിലയത്തിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.

അബുദാബി ബറാക്ക ആണവനിലയത്തിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.

അബുദാബി ബറാക്ക ആണവനിലയത്തിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.

അബുദാബി: അബുദാബി ബറാക്ക ആണവനിലയത്തിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.നിലയത്തിലെ ആദ്യ യൂണിറ്റ്  പ്രവർത്തനക്ഷമമായതോടെ സുസ്ഥിര ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടമാണ് യുഎഇ കൈവരിച്ചിരിക്കുന്നത്.നിലയത്തിലെ 4 യൂണിറ്റുകളും പ്രവർത്തന ക്ഷമമാകുമ്പോൾ  രാജ്യത്തെ ആകെ ഊർജ്ജാവശ്യങ്ങളിൽ നാലിലൊന്ന് ,ആണവനിലയത്തിലെ സുരക്ഷിതവും ,സുസ്ഥിരവും, പ്രസാരണ രഹിതവുമായ മാർഗ്ഗങ്ങളിലൂടെ നേടാനാകുമെന്നാണ്  കണക്കു കൂട്ടുന്നത്.ഊർജ്ജോത്പാദന രംഗത്ത് രാജ്ജ്യം നടത്തിയ കുതിച്ചു ചാട്ടം എന്നാണ് അബുദാബി കിരീടാവകാശിയും,യു എ ഇ  സായുധ സേനയുടെ  ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.ജൈവ ഇന്ധനങ്ങൾ ജ്വലിപ്പിച്ചുകൊണ്ടു ഇപ്പോൾ നടത്തുന്ന ഊർജ്ജോത്പാദനത്തിലൂടെ സംഭവിക്കുന്ന  21 മില്യൺ ടൺ  കാർബൺ വികിരണമാണ് പുതിയ നാലു ആണവ പ്ലാന്റുകൾ പ്രവർത്തനക്ഷമമാകുമ്പോൾ  നിർത്തലാക്കാൻ കഴിയുന്നത് . ആദ്യ രണ്ടു യൂണിറ്റുകളുടെയും നിർമ്മാണം പൂർത്തിയായി .മൂന്നാമത്തെ പ്ലാനി 92 ശതമാനവും ,നാലാമത്തെ പ്ലാന്റ് 85 ശതമാനവും പൂർത്തീകരിച്ചു.എമിരേറ്റ്സ് ന്യൂക്ലീയർ എനർജി കോർപറേഷൻ ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment