PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവീടുകളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്.

വീടുകളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്.

വീടുകളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്.

യു.എ.ഇ: പ്രാർഥനാനിർഭരമായ മനസ്സോടെയാണ്  വിശ്വാസികൾ ഗൾഫ് നാടുകളിൽ ഈദ് ആഘോഷിച്ചത്.കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ആഘോഷം നടന്നത്.
പെരുന്നാൾ നമസ്കാരസമയമറിയിച്ച് മസ്ജിദുകളിൽ നിന്നുള്ള തക്ബീർ കേട്ടതോടെ അവരവരുടെ വീടുകളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്.ഒട്ടുമിക്ക  വിശ്വാസികളും പെരുന്നാൾ നമസ്‌കാരം താമസകേന്ദ്രങ്ങളിൽ തന്നെയാണ് നിർവഹിച്ചത്.

കുടുംബമായി കഴിയുന്നവർ പലഹാരങ്ങളും ഈദ് വിഭവങ്ങളും ഒരുക്കി ആഘോഷങ്ങളുടെ ഭാഗമായി.ഒത്തുചേരൽ ഇല്ലെങ്കിലും പഴമ ഒട്ടും ചോരാതെ ഈദ് പ്രാർഥനയും, മൈലാഞ്ചി അണിയലും സ്പെഷ്യൽ ബിരിയാണിയും ഒക്കെ തയാറാക്കിയാണ്  കുടുംബങ്ങൾ ഈദ് ആഘോഷിച്ചത്.
കോവിഡ് അകറ്റി നിർത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെർച്വൽ സ്ക്രീനിലൂടെ അകത്തളങ്ങളിൽ എത്തിച്ച് അകലത്തിലും അടുപ്പം പുലർത്തിയായിരുന്നു  ഇത്തവണത്തെ ഈദ്‌ ആഘോഷം.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുടുംബ, സുഹൃദ് സന്ദർശനങ്ങൾ ഒഴിവാക്കി ഫോണിലും വിഡിയോ കോളിലുമായാണ് എല്ലാവരും  ഈദ് ആശംസ കൈമാറിയത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment