PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദിവാ മൈ സസ്‌റ്റെയ്‌നബിൾ ലിവിങ്  എന്ന പദ്ധതിയിൽ വൻ ജന പങ്കാളിത്തം.

ദിവാ മൈ സസ്‌റ്റെയ്‌നബിൾ ലിവിങ്  എന്ന പദ്ധതിയിൽ വൻ ജന പങ്കാളിത്തം.

ദിവാ മൈ സസ്‌റ്റെയ്‌നബിൾ ലിവിങ്  എന്ന പദ്ധതിയിൽ വൻ ജന പങ്കാളിത്തം.

ദുബായ്: ദുബായ് വാട്ടർ ആൻഡ് എലെക്ട്രിസിറ്റി അതോറിറ്റി നടത്തിവരുന്ന മൈ സസ്‌റ്റെയ്‌നബിൾ ലിവിങ്  എന്ന പദ്ധതിയിൽ വൻ ജന പങ്കാളിത്തം. നാലു ലക്ഷം പേർ പങ്കുചേർന്നതായാണ്  ദിവാ അധികൃതർ അറിയിചത്. ഊർജ്ജ ഉപഭോഗം ശാസ്ത്രീയമായി എങ്ങനെ കുറക്കാമെന്നും,നവീനവും ഫലപ്രദവുമായ രീതിയിൽ സുസ്ഥിരമായ ജീവിത ശൈലി എങ്ങനെ സാധ്യമാകുമെന്നുള്ള പരിശീലന പദ്ധതിയാണ് മൈ സസ്‌റ്റെയ്‌നബിൾ ലിവിങ് പ്രോഗ്രാം. ജലം , വൈദ്യുതി എന്നിവയുടെ സംരക്ഷണവും കാർബൺ വികിരണ തോത് കുറക്കുന്നതിനുമുള്ള പരിശീലനമാണ് ഇതിലൂടെ ദിവാ  ലക്ഷ്യമിടുന്നത് . ദുബായ് ക്ലീൻ എനർജി സ്രാറ്റജി 2050 എന്ന പദ്ധതിയുടെ  ലക്ഷ്യത്തിലേക്കുള്ള  ഭാഗമാണ് ഇതെന്നും ദിവ അധികൃതർ വിശദീകരിച്ചു . കാർബൺ വികിരണ തോതിൽ ലോകത്തിലെ ഏറ്റവും കുറവുള്ള സ്ഥലമായി ദുബായ് നഗരത്തെ 2050 തോടെ മാറ്റിയെടുക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment