PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമൂന്ന് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് അൻവർ നാട് അണഞ്ഞു .

മൂന്ന് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് അൻവർ നാട് അണഞ്ഞു .

മൂന്ന് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് അൻവർ നാട് അണഞ്ഞു .

അബുദാബി: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു തൃശൂർ കൈപ്പമംഗലം സ്വദേശി നാട് അണിഞ്ഞു. ഐ സി എഫ് അബുദാബി അൽ മദീന യൂണിറ്റ് ദഅവ സെക്രട്ടറി അൻവർ 1990 ലാണ് ആദ്യമായി പ്രവാസ മണ്ണിലെത്തിയത്. ആദ്യ വർഷങ്ങളിൽ ദുബൈയിലെ സ്വദേശിയുടെ വീട്ടിലായിരുന്നു ജോലി. പിന്നീട് അബുദാബിലെത്തി ഇത്തിഹാദിന്റെ ഭാഗമായി. ദഅവ പ്രവർത്തന രംഗത്ത് മാതൃകയായ അൻവർ തൃശൂർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ സന്തത സഹചാരിയായിരുന്നു. സമസ്ത, സുന്നി യൂവജന സംഘം തുടങ്ങിയവയുടെ നേതൃത്ത  നിരയിലുള്ള പണ്ഡിതന്മാരുമായി  അടുത്ത ബന്ധമുണ്ട്. കൂടാതെ, നാട്ടിലും പരിസരങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. നാട്ടിലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രവാസ ലോകത്ത് നിന്നും എന്നും ചുക്കാൻ പിടിക്കുന്നത് അൻവറാണ്. തൃശൂർ ജില്ല സുന്നി യുവജന സംഘം, സ്വാന്തനം കമ്മിറ്റി എന്നിവയുമായി അടുത്ത് പ്രവർത്തിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നല്ല ഓർമകളാണ് സമ്മാനിച്ചതെന്ന് അൻവർ വ്യക്തമാക്കി. ഏത് വിഷയവുമായി ബന്ധപ്പെട്ട് സമീപിച്ചാലും അൻവർ അതിന് പരിഹാരം കണ്ടിരിക്കും, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തന രംഗത്ത് എന്നും അതിരുകൾ നോക്കാറില്ല സുഹൃത്തുക്കൾ പറയുന്നു. ഐ സി എഫിൽ പ്രവർത്തിച്ചത് വഴി നിരവധി പണ്ഡിതന്മാരുമായി അടുത്ത് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി അൻവർ പറയുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment