PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവാക്‌സിൻ പരീക്ഷണത്തിന് സ്വയമർപ്പിച് രാമന്തളി സ്വദേശികൾ .

വാക്‌സിൻ പരീക്ഷണത്തിന് സ്വയമർപ്പിച് രാമന്തളി സ്വദേശികൾ .

വാക്‌സിൻ പരീക്ഷണത്തിന് സ്വയമർപ്പിച് രാമന്തളി സ്വദേശികൾ .

അബുദാബി: ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോർച്ചീസുകാരോട് യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച പതിനേഴ് രക്ത സാക്ഷികളുടെ നിണമണിഞ്ഞ രാമന്തളിയിലെ പിന്മുറക്കാരായ ഒരു കൂട്ടം യുവാക്കൾ യു എ ഇ യുടെ ചരിത്ര ദൗത്യത്തിൽ പങ്കാളികളാകുന്നു. ലോകമാകെ കൊറോണ വൈറസ് ഫണമുയർത്തുമ്പോൾ രാഷ്ട്രത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചാണ്  മഹാമാരിയെ തുടച്ചു നീക്കാനുള്ള  ചരിത്ര ദൗത്യത്തിൽ കണ്ണികളാകുന്നത്.

വാക്‌സിൻ പരീക്ഷണ കുത്തിവെപ്പിന് സ്വയം സമർപ്പിതമാണെന്ന് കാൽപന്തുകളിയിൽ ആവേശ കൊടുങ്കാറ്റുയർത്തുന്ന മുഹാദ് അഹമ്മദ് ഉൾപ്പെടെയുള്ളവർ അധികൃതർക്ക് സമ്മതം നൽകി കഴിഞ്ഞു.  സാമൂഹിക സാംസ്‌കാരിക രംഗത്ത് സേവനം ചെയ്യുന്ന കെ എം ജാസിം, കെ കെ ഹകീം, കെ കെ ഹാരിസ്, എം സി അഫ്‌സൽ, സൽമാൻ എന്നിവരാണ് മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധരായി രംഗത്ത് വന്നിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും കഠിന യത്നത്തിന് കൈത്താങ്ങായി സ്വയം അർപ്പിത സേവനത്തിനായി മുന്നിട്ടിറങ്ങിയവരുടെ ആരോഗ്യത്തിനും പരീക്ഷണ വിജയത്തിനും അവരുടെ ഉറ്റവരും ഉടയവരും പ്രാർത്ഥനയിലാണ്. ലോകമാകെ മഹാമാരി ഉറഞ്ഞാടുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകളും മരുന്നും കണ്ടു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരും ശാസ്ത്രജ്ഞരും. ഇവ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ സ്വമേധയ തീരുമാനമെടുത്ത നന്മ മനസ്സിെൻറ ഉടമയായി നിരവധിപേർ രംഗത്തുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment