PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകോവിഡ് 19 അപ്‌ഡേറ്റ്സ്.

കോവിഡ് 19 അപ്‌ഡേറ്റ്സ്.

കോവിഡ് 19 അപ്‌ഡേറ്റ്സ്.

യുഎഇ: യുഎഇയിൽ ഇന്ന് 391 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 66,193 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണസംഖ്യ 370 ആയി.143 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 58,296 ആയി.കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ദേശീയ അണുനശീകരണ പദ്ധതി വീണ്ടും നടപ്പാക്കേണ്ടി വരുമെന്ന് യുഎഇ ഉദ്യോഗസ്ഥര്‍  മുന്നറിയിപ്പ് നല്‍കി. വൈറസ് വ്യാപനം കൂടുതലുണ്ടാകുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് അണുനശീകരണം നടത്തേണ്ടി വരുമെന്നാണ് നാഷനല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) വക്താവ് ഡോ. സെയ്ഫ് അല്‍ ധഹേരി പറഞ്ഞത്.
 
കേരളം:  കേരളത്തിൽ ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment