PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കെഎംസിസി ചാർട്ടേഡ് വിമാനം : ദൗത്യത്തിലൂടെ 3750 പേർ യാത്ര ചെയ്തു.

അബുദാബി കെഎംസിസി ചാർട്ടേഡ് വിമാനം : ദൗത്യത്തിലൂടെ 3750 പേർ യാത്ര ചെയ്തു.

അബുദാബി കെഎംസിസി ചാർട്ടേഡ് വിമാനം : ദൗത്യത്തിലൂടെ 3750 പേർ യാത്ര ചെയ്തു.

അബൂദാബി:കോവിഡ് കാലത്തെ നാട്ടിലേക്കുള്ള യാത്രാ ബുദ്ധിമുട്ടിന് സഹായമേകുവാൻ അബുദാബി  കെഎംസിസി നടത്തി വന്നിരുന്ന ചാർട്ടേർഡ് വിമാനങ്ങളിലൂടെ 3750ഓളം പേർ യാത്ര ചെയ്തതായി കെഎംസിസി. ഭാരവാഹികൾ അറിയിച്ചു.

22 വിമാനങ്ങളാണ് സർവീസിനായി കെഎംസിസി യുഎയിൽ ഉപയോഗിച്ചത്.  ഗോ എയർ(2) ,ഫ്ലൈ ദുബായ്(1), ഇത്തിഹാദ് (19)എന്നീ എയർലൈനുകളിലായി  കെഎംസിസി ക്കു വേണ്ടി ചാർട്ടേർഡ് സർവീസ് നടത്തിയത്.
കോഴിക്കോടി (11),കൊച്ചി(6),കണ്ണൂർ  (4) ,തിരുവനന്തപുരം (1)എന്നീ എയർപോർട്ടിലേക്ക് സർവീസ് നടത്തുകയുണ്ടായി.കൂടാതെ യുഎഇ യിൽ ആദ്യമായി   കോഴിക്കോടിടേക്കുള്ള  ഒരു വിമാനം പൂർണമായും സൗജന്യ യാത്ര ഒരുക്കിയതും അബൂദാബി കെഎംസിസി യാണ്. അതോടൊപ്പം  വിവിധ ദിവസങ്ങളിലായി ചാർട്ടേർഡ്  വിമാനങ്ങളിൽ നിരവധി പേർക്കു സൗജന്യ യാത്രക്കുള്ള അവസരം ഒരുക്കുവാനും അബുദാബി  കെഎംസിസി ക്കു  സാധിച്ചതിലുള്ള സന്തോഷം കെഎംസിസി  ഭാരവാഹികൾ അറീയിച്ചു.

ദൗത്യത്തിലെ അവസാന സർവീസ് ഇന്നലെ കോഴിക്കോട്ട് നിന്നും അബുദാബിയിലെത്തിയത്  160ഓളം  യാത്രക്കാരെയും വഹിച്ചായിരുന്നു.അനുമതി സംബന്ധമായ പ്രശനങ്ങൾ  ഉള്ളത് കാരണം 18പേരുടെ യാത്ര മുടങ്ങുകയുണ്ടായി. അവർക്കു മറ്റൊരു ദിവസം യാത്രക്കുള്ള  അവസരം കെഎംസിസി ഒരുക്കുകയോ പണം തിരിച്ചു നൽകുകയോ ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പലർക്കും യാത്ര മുടങ്ങുമ്പോൾ റീഫണ്ട്  ലഭ്യമല്ലാത്ത സമയത്താണ് ഏറെ ആശ്വാസകമായ അബൂദാബി കെഎംസിസി ഈ വലിയൊരു റീഫണ്ട്  സേവനം നൽകുന്നത്.

ജൂൺ  14ന് ആരംഭിച്ച അബുദാബി കെഎംസിസിയുടെ ചാർടിടേഡ് ദൗത്യം,നിലവിൽ യാത്രാബുദ്ധിമുട്ടില്ലാത്തതിനാൽ വ്യാഴാഴ്ചത്തെ സർവീസോട് കൂടി അവസാനിപ്പിച്ചതായി  അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, സീനിയർ വൈസ് പ്രസിഡന്റ് അസീസ് കാളിയാടൻ, സെക്രട്ടറി  ഇ.ടി. മുഹമ്മദ്  സുനീർ എന്നിവർ അറിയിച്ചു.

ജന സെക്ര അഡ്വ.കെ.വി. മുഹമ്മദ് കുഞ്ഞി, റഷീദലി മമ്പാട് , എ സഫീഷ്, കെകെ അഷ്‌റഫ് മാട്ടൂൽ , വിപി മുഹമ്മദ് ആലം,  അബ്ദുല്ല കാക്കുനി, ഷാനവാസ് പുളിക്കൽ, റഷീദ്  താനാളൂർ, സുഹൈൽ ഹുദവി ക്ലാരി, നാസർ കോളിയട്ക്കം, മുഹമ്മദ് ഞെക്ലി, നഹാസ് പട്ടാമ്പി, സലിം പട്ടാമ്പി, അഫ്സൽ എംപി, ഷംസുദ്ദീൻ നരിക്കോടൻ, എ കെ ഷാഹിർ, എംഎംവി റൈഹാൻ, മുൻഷീർ മീനടത്തൂർ, സൗഫീദ് കുറ്റിക്കാടൂർ എന്നിവർ ഏകോപനത്തിന് നേതൃത്വം നൽകി

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment