PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEമിഡിലീസ്റ്റിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു.

മിഡിലീസ്റ്റിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു.

മിഡിലീസ്റ്റിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു.

അബുദാബി: മിഡിലീസ്റ്റിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു. ഇതിൽ ആദ്യ അഞ്ചിൽ ലുലു എക്സ്ചേഞ്ച് ഇടം പിടിച്ചു. 300 – ഓളം എക്സ്ചേഞ്ചുകൾ പ്രവർത്തനം നടത്തുന്ന മിഡിലീസ്റ്റ് മേഖലയിലെ പട്ടികയിൽ ലുലു എക്സ്ചേഞ്ചിനൊപ്പം അൽ അൻസാരി എക്സ്ചേഞ്ചും മികച്ചുനിൽക്കുന്നുണ്ട്. ഒരു മാസം നടത്തുന്ന ഇടപാടുകൾ, ശാഖകളുടെ എണ്ണം, ലഭ്യമാക്കുന്ന മറ്റുസേവനങ്ങൾ, ശാഖാ വിപുലീകരണ രീതികൾ, സമീപകാലത്ത് നടപ്പാക്കിയ നവീന ആശയങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഫോബ്‌സ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആറോ അതിലധികമോ മിഡിലീസ്റ്റ് രാജ്യങ്ങളിൽ സേവനം നടത്തുന്ന എക്സ്ചേഞ്ചുകളാണ് പട്ടികയിലിടം നേടിയിട്ടുള്ളത്. ഇവയിൽ മിഡിലീസ്റ്റിന് പുറത്ത് ശാഖകളുള്ളവയുമുണ്ട്. സാധാരണക്കാരായ പ്രവാസി സമൂഹത്തെ ഉൾക്കൊള്ളുന്ന പ്രദേശങ്ങളാണിവയെല്ലാം. ഇവിടെയും സ്വന്തം നാട്ടിലും സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്തവരാണ് ഇവരിൽ അധികവും. അത്തരക്കാർക്ക് പണമയക്കൽ എളുപ്പത്തിലും കൃത്യതയോടെയും ലഭ്യമാക്കുകയെന്ന വലിയ ദൗത്യമാണ് എക്സ്ചേഞ്ച് ഹൗസുകൾ നിർവഹിക്കുന്നത്. പലയിടങ്ങളിലേക്കായി 100 ബില്യൺ ഡോളർ പ്രതിവർഷം അയക്കപ്പെടുന്ന വിപണികൂടിയാണ് മിഡിലീസ്റ്റ്. പണമയക്കലിനു പുറമെ പേയ്റോൾ ഇടപാടുകൾ, ട്രാവൽ കാർഡുകൾ തുടങ്ങിയ സേവനങ്ങളെല്ലാം എക്സ്ചേഞ്ചുകൾ നൽകുന്നുണ്ട്. ബഹ്‌റൈൻ ഫിനാൻസിങ് കമ്പനി, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽമുല്ല ഇന്റർനാഷണൽ എക്സ്ചേഞ്ച് എന്നിവയും പട്ടികയിൽ ഇടം പിടിച്ചവയാണ്

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment