PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു.എ.ഇയിലെ താമസവിസക്കാരുടെ സൗജന്യ കാലാവധി ഒക്ടോബർ 10 നു അവസാനിക്കും.

യു.എ.ഇയിലെ താമസവിസക്കാരുടെ സൗജന്യ കാലാവധി ഒക്ടോബർ 10 നു അവസാനിക്കും.

യു.എ.ഇയിലെ താമസവിസക്കാരുടെ സൗജന്യ കാലാവധി ഒക്ടോബർ 10 നു അവസാനിക്കും.

യു.എ.ഇ : വിസിറ്റിങ് വിസക്കാർക്ക് പിന്നാലെ യു.എ.ഇയിലെ താമസവിസക്കാരുടെയും  സൗജന്യ കാലാവധി അവസാനിക്കുന്നു. മാർച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസവിസക്കാർക്ക് യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വിസ കാലാവധി ഒക്ടോബർ 10 ഞായറാഴ്ചയാണ് അവസാനിക്കുക.കോവിഡ് പശ്ചാത്തലത്തിൽ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ  പ്രയാസമുള്ളതിനാൽ  രണ്ടാമതും  നൽകിയ  സമയപരിധിയാണ്  അവസാനിക്കുന്നത്. ഒക്ടോബർ 12 നു  മുൻപ് വീസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയാ രാജ്യം വിടുകയോ ചെയ്യണമെന്നാണ് എമിഗ്രേഷൻ അറിയിപ്പ്. വൈദ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങൾ സജ്ജമാണ്. അനധികൃത താമസത്തിന് തിങ്കളാഴ്ച മുതൽ പിഴ ചുമത്തും.പിഴ കൂടാതെ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. മാർച്ച് ഒന്നിനു ശേഷം  വീസ കാലാവധി കഴിഞ്ഞവർക്ക്  പുതുക്കാൻ ജൂലൈ വരെയാണ് ആദ്യം സമയം നൽകിയത്.  കോവിഡ് സാഹചര്യങ്ങൾ  കണക്കിലെടുതാണു 3 മാസം കൂടി  നീട്ടി നൽകിയത്.  താമസവിസക്കാർ അധികമായി തങ്ങുന്ന ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടിവരും. ആറുമാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും.അതേസമയം, മാർച്ച് ഒന്നിനുമുമ്പ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം.ഇവർക്ക് പൊതുമാപ്പിെൻറ ആനുകൂല്യമാണ് ലഭിക്കുക.എങ്കിലും, തിരികെ വരാൻ തടസ്സമുണ്ടവുകയുമില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment