PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ.

പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ.

പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ.

യുഎഇ: പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ. നേരിട്ട് എത്താൻ സാധിക്കാത്തവർ പകരം ആളിനെ രേഖാമൂലം ചുമതലപ്പെടുത്തണമെന്നാണ് തീരുമാനം.യുഎഇയിൽ 2018 മുതൽ നിലവിലുള്ള നിയമമാണെങ്കിലും കർശനമായി ഇത് നടപ്പാക്കിയിരുന്നില്ല. ധനവിനിമയം സുതാര്യവും സുരക്ഷിതവും ആക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. ഒട്ടേറെ പേരുടെ പണം ഒരാൾക്ക് അയയ്ക്കാൻ ഇനി സാധിക്കില്ല.  പാചകക്കാർ, ക്ലീനർ, പരിചാരകർ തുടങ്ങി ഗാർഹിക ജോലിക്കാർക്ക്  നേരിട്ട് എത്താൻ സാധിക്കുന്നില്ലെങ്കിൽ അനുമതിപത്രം നൽകി സ്പോൺസറെയോ മറ്റോ ചുമതലപ്പെടുത്താം.നിയമം ലംഘിക്കുന്ന ധനവിനിമയ സ്ഥാപനങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.  അതത് എക്സ്ചേഞ്ചിൽ ഒരിക്കൽ റജിസ്റ്റർ ചെയ്ത് ഏകീകൃത കസ്റ്റമർ ഐഡി ലഭിച്ചാൽ ഓൺലൈൻ വഴി ഡെബിറ്റ്/കെഡിറ്റ് കാർഡ് ഉപയോഗിച്ച് പണയക്കാം.നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് മൊബൈൽ ആപ്ലിക്കേഷൻ സേവനവും ഉപയോഗപ്പെടുത്താം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment