PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAI5 വർഷത്തിലേറെ പഴക്കമുള്ള ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ടെക്നിക്കൽ ടെസ്റ്റ് പാസാകില്ല:ദുബായ് RTA 

5 വർഷത്തിലേറെ പഴക്കമുള്ള ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ടെക്നിക്കൽ ടെസ്റ്റ് പാസാകില്ല:ദുബായ് RTA 

5 വർഷത്തിലേറെ പഴക്കമുള്ള ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ടെക്നിക്കൽ ടെസ്റ്റ് പാസാകില്ല:ദുബായ് RTA 

ദുബായ്: 5 വർഷത്തിലേറെ പഴക്കമുള്ള ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ടെക്നിക്കൽ ടെസ്റ്റ് പാസാകില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. ഈയിടെ ദുബായിൽ   ടയറുകൾ പൊട്ടിത്തെറിച്ചും മറ്റും ഒട്ടേറെ അപകടങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി ശക്തമാക്കുന്നത്. ഒരു മാസമായി വിവിധ സ്ഥലങ്ങളിൽ ആർടിഎ 7353 വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ചെന്നും മോശം ടയറുകൾ ഉപയോഗിച്ച  128 പേർക്കു പിഴയിട്ടെന്നും അറിയിച്ചു. ശരിയായ ടയറുകൾ ഉപയോഗിക്കേണ്ടതിനെക്കുറിച്ച്  ജനത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് പരിശോധന നടത്തിയത്. ദുബായിൽ   ടയറുകൾ പൊട്ടിത്തെറിച്ചും മറ്റും ഒട്ടേറെ അപകടങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്ന് ഡയറക്ടർ ഓഫ് ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ആൻഡ് ലൈസൻസിങ് ഏജൻസി ഡയറക്ടർ മുഹമ്മദ് വലീദ് നബാൻ ആണ് വ്യക്തമാക്കിയത്. റീട്രെഡ്  ചെയ്ത് ഉപയോഗിക്കുന്ന പല ടയറുകളും നിലവാരമുള്ളതല്ല. മലകളിലും മഞ്ഞിലും ഉപയോഗിക്കേണ്ട ടയറുകൾ സാധാരണ നിരത്തിൽ ഉപയോഗിക്കുന്നതു നല്ലതല്ലെന്നും അവ ഏകപടത്തിലേക്കു നയിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment