PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEസ്വർണക്കടത്തു കേസിലെ പ്രതികളായ ഫൈസൽ ഫരീദും,റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ.

സ്വർണക്കടത്തു കേസിലെ പ്രതികളായ ഫൈസൽ ഫരീദും,റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ.

സ്വർണക്കടത്തു കേസിലെ പ്രതികളായ ഫൈസൽ ഫരീദും,റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ.

ദുബായ്: സ്വർണക്കടത്തു കേസിലെ പ്രതികളായ ഫൈസൽ ഫരീദും,റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ.  അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതികളാണ്  തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും , റബിന്‍സും . മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.സ്വപ്ന  സുരേഷ്, സന്ദീപ് നായർ തുടങ്ങിയവർ ഉൾപ്പടെ 30 പേരെയാണ് സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കേസ് ഡയറി ഉൾപ്പടെയുള്ള വിവരങ്ങൾ കൈമാറാൻ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment